ദോഹ: അഹ്മദ് എന്ന കുഞ്ഞിെൻറ കുസൃതിച്ചിരിയാണ് സിദ്റ മെഡിസിൻ തിരികെ നൽകിയത്. തലയോട്ടിയിലെ അസ്വാഭാവിക രൂപമാറ്റവുമായി ജനിച്ച കുഞ്ഞിന് സിദ്റ മെഡിസിനിൽ നടത്തിയ അപൂർവ ശസ്ത്രക്രിയ വിജയകരം. എൻഡോസ്കോപി സർജറി കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോൾ സാധാരണ ആകൃതിയിലുള്ള തലയോട്ടിയുമായി അഹ്മദ് വളരുകയാണ്. സ്കഫോസെഫാലി എന്ന അപൂർവ രോഗാവസ്ഥയുമായി ജനിച്ച കുഞ്ഞിെൻറ എൻഡോസ്കോപി ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് സിദ്റ മെഡിസിൻ ന്യൂറോസർജറി വകുപ്പ് അറിയിച്ചു.തലയോട്ടിയിലെ രണ്ട് പാരിയറ്റൽ എല്ലുകൾ മൂപ്പെത്തും മുമ്പ് ഒപ്പം വരുക. ഇത് കാരണം തല ഒരു ബോട്ടിെൻറ രൂപത്തിലോ അല്ലെങ്കിൽ മുൻഭാഗത്തോ ആൻസിപിറ്റൽ ഭാഗങ്ങളിലോ നീണ്ടുനിൽക്കുന്ന അവസ്ഥയാണ് സ്കഫോസെഫാലി.തലയോട്ടിയിലെ അസാധാരണമായ വളർച്ച കണ്ടെത്തിയ ഡോക്ടർമാരാണ് സിദ്റയിലേക്ക് വിദഗ്ധ പരിശോധനക്കായി റഫർ ചെയ്തത്. സിദ്റയിലെ ന്യൂറോസർജൻമാരുടെ നിരീക്ഷണത്തിൽ എൻഡോസ്കോപി ശസ്ത്രക്രിയക്കായി നിർദേശിച്ചു.
സിദ്റ മെഡിസിൻ സീനിയർ പീഡിയാട്രിക് ന്യൂറോസർജനായ ഡോ. ഖാലിദ് അൽ ഖറാസിയുടെ നേതൃത്വത്തിലാണ് കുഞ്ഞിെൻറ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. രണ്ടുമാസം മാത്രം പ്രായമായമുള്ള കുഞ്ഞിെൻറ ശസ്ത്രക്രിയ അതിസങ്കീർണമായിരുന്നുവെന്നും രോഗം കണ്ടെത്തിയത് നേരത്തേയായതിനാൽ കാര്യങ്ങൾ എളുപ്പമാക്കിയെന്നും ഡോ. ഖാലിദ് അൽ ഖറാസി പറഞ്ഞു. സിദ്റയിലെ മൾട്ടിഡിസിപ്ലിനറി സർജറി സംഘമാണ് ശസ്ത്രക്രിയക്ക് മേൽനോട്ടം വഹിച്ചത്. ന്യൂറോ സർജറി, ക്രാനിയോഫേഷ്യൽ ആൻഡ് പ്ലാസ്റ്റിക് സർജറി, ഒഫ്താൽമോളജി, ജെനറ്റിക്സ്, ഇ.എൻ.ടി, ഓർത്തോട്ടിക്സ് തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ള ഫിസിഷ്യന്മാർ, സർജൻമാർ, നഴ്സുമാർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ഡോ. മിച്് സ്റ്റോട്ലൻഡ്, ഡോ. േഗ്രയം ഗ്ലാസ് എന്നിവരാണ് മൾട്ടിഡിസിപ്ലിനറി സർജറി സംഘത്തിന് നേതൃത്വം നൽകുന്നത്. ലണ്ടനിലെ േഗ്രറ്റ് ഓർമോണ്ട് സ്ട്രീറ്റ് ആശുപത്രിയിൽനിന്നുള്ള വിസിറ്റിങ് സർജൻ ഡോ. ഒവാസ് ജീലാനിയും ശസ്ത്രക്രിയയിൽ പങ്കെടുത്തിരുന്നു.രണ്ടു മണിക്കൂർ എൻഡോസ്കോപി സർജറി കഴിഞ്ഞ് രണ്ട് ദിവസത്തിനുശേഷം കുഞ്ഞ് ആശുപത്രി വിട്ടു. മൾട്ടിഡിസിപ്ലിനറി ക്ലിനിക്കിൽ ക്രാനിയോഫേഷ്യൽ-പ്ലാസ്റ്റിക് വിദഗ്ധരുടെ കീഴിൽ തലയോട്ടിയുടെ യഥാർഥരൂപം നൽകുന്നതിന് ഹെൽമറ്റ് തെറപ്പിക്ക് രോഗിയെ വിധേയമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.