സ്കി​ൽ​സ് ഡെ​വ​ല​പ്മെ​ന്റ് സെ​ന്റ​ർ 22ാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി സം​ബ​ന്ധി​ച്ച

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഡ​യ​റ​ക്ട​ർ പി.​എ​ൻ. ബാ​ബു​രാ​ജ് സം​സാ​രി​ക്കു​ന്നു

സ്കി​ൽ​സ് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ നൃ​ത്ത, ക​ല, സം​ഗീ​ത പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ സ്‌​കി​ല്‍സ് ഡെ​വ​ല​പ്‌​മെ​ന്റ് സെ​ന്റ​ര്‍ 22 വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ന​വം​ബ​ർ ഒ​ന്നി​ന് തു​ട​ക്ക​മാ​കും.

നൃ​ത്ത, സം​ഗീ​ത കോ​ഴ്സു​ക​ളി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ര​ങ്ങേ​റ്റ​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സ്കി​ൽ​സ് ഡെ​വ​ല​പ്മെ​ന്റ് സെ​ന്റ​ർ ഡ​യ​റ​ക്ട​ർ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ്ഥാ​പ​ന​ത്തി​ന്റെ 22 വ​ർ​ഷ​ത്തെ ജൈ​ത്ര​യാ​ത്ര വി​വ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ​ന​വം​ബ​ർ ഒ​ന്ന് വെ​ള്ളി​യാ​ഴ്ച എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​യി​ക വൃ​ന്ദ​ മേ​നോ​ൻ ന​യി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി അ​ര​ങ്ങേ​റും.

ന​വം​ബ​ർ എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ൽ അ​ൽ വ​ക്റ ഡി.​പി.​എ​സ് മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്കൂ​ളി​ലാ​ണ് വി​പു​ല​മാ​യ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. വൈ​കീ​ട്ട് അ​ഞ്ച​ര​ക്ക് ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. ഖ​ത്ത​റി​ലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ, ഇ​ന്ത്യ​ന്‍ എം​ബ​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​ഥി​ക​ളാ​യെ​ത്തും. സ്കി​ൽ​സി​ൽ​നി​ന്ന് വി​വി​ധ ക​ലാ​വി​ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 175ല്‍പ​രം വി​ദ്യാ​ര്‍ഥി​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ൽ അ​രേ​ങ്ങ​റ്റം കു​റി​ക്കും.

ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി ഉ​ൾ​പ്പെ​ടെ വി​വി​ധ നൃ​ത്ത​വി​ഭാ​ഗ​ങ്ങ​ളി​ലും സം​ഗീ​ത​ത്തി​ലു​മാ​യി ഒ​രു​പി​ടി പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ത്ത സ്കി​ൽ​സി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ർ ഖ​ത്ത​റി​ലും പു​റ​ത്തു​മാ​യി ന​ട​ത്തു​ന്ന വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​വു​റ്റ ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും സ​മ്മാ​ന​ങ്ങ​ള്‍ നേ​ടു​ക​യും ചെ​യ്ത​താ​യി മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

അ​ബൂ​ദ​ബി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വേ​ള്‍ഡ് സി.​എ​സ്.​ആ​ര്‍ ഡേ​യി​ല്‍ ‘ദ ​മി​ഡി​ല്‍ ഈ​സ്റ്റ് ലീ​ഡ​ര്‍ഷി​പ്’ അ​വാ​ര്‍ഡ് ല​ഭി​ച്ച ഖ​ത്ത​റി​ലെ ആ​ദ്യ ക​ലാ​സ്ഥാ​പ​ന​മാ​ണ് സ്‌​കി​ല്‍സ് ഡെ​വ​ല​പ്‌​മെ​ന്റ് സെ​ന്റ​ര്‍.

യു​ന​സ്‌​കോ അം​ഗീ​ക​രി​ച്ച ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഡാ​ന്‍സ് ആ​ൻ​ഡ് മ്യൂ​സി​ക് കൗ​ണ്‍സി​ല്‍ അം​ഗ​ത്വം കൂ​ടാ​തെ ഇ​ന്ത്യ​ന്‍ ഗ​വ​ണ്‍മെ​ന്റി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഭാ​ര​ത് സേ​വ​ക് സ​മാ​ജ്, മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ഖി​ല ഭാ​ര​ത ഗ​ന്ധ​ര്‍വ മ​ഹാ​വി​ദ്യാ​ല​യം എ​ന്നി​വ​യു​ടെ അ​ഫി​ലി​യേ​ഷ​നും ല​ഭി​ച്ചി​ട്ടു​ണ്ട്.

ഭ​ര​ത​നാ​ട്യം, ക​ഥ​ക്, ക​ര്‍ണാ​ട​ക സം​ഗീ​തം, ഹി​ന്ദു​സ്ഥാ​നി സം​ഗീ​തം, ചി​ത്ര​ര​ച​ന, ത​ബ​ല എ​ന്നീ ക​ലാ​വി​ഷ​യ​ങ്ങ​ളി​ല്‍ ഡി​പ്ലോ​മ​ക്ക് തു​ല്യ​മാ​യ പ​രീ​ക്ഷ ന​ട​ത്തി സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​താ​യും അ​റി​യി​ച്ചു. സെ​ന്‍സാ​യ് ഷി​ഹാ​ബു​ദ്ദീ​ന്‍ മേ​ധാ​വി​യാ​യ ക​രാ​ട്ടേ വി​ഭാ​ഗം ഖ​ത്ത​ര്‍ ക​രാ​ട്ടേ ഫെ​ഡ​റേ​ഷ​ന്‍ അ​ഫി​ലി​യേ​ഷ​ന്റെ കീ​ഴി​ലാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍, മാ​നേ​ജ​ര്‍ ആ​ഷി​ക് കു​മാ​ര്‍ പി.​ബി, ക​രാ​ട്ടേ ഇ​ന്‍സ്ട്ര​ക്ട​ര്‍ സെ​ന്‍സാ​യ് ഷി​ഹാ​ബു​ദ്ദീ​ന്‍, ത​ബ​ല ഇ​ന്‍സ്ട്ര​ക്ട​ര്‍ പ​ണ്ഡി​റ്റ് സ​ന്തോ​ഷ് കു​ല്‍ക്ക​ര്‍ണി, ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍സ് അ​ധ്യാ​പി​ക​മാ​രാ​യ ക​ലാ​മ​ണ്ഡ​ലം ദേ​വി സു​നി​ല്‍ കു​മാ​ര്‍, ക​ലാ​മ​ണ്ഡ​ലം ആ​ര്യ​ശ്രീ അ​ശ്വി​ന്‍, ക​ര്‍ണാ​ടി​ക് സം​ഗീ​ത അ​ധ്യാ​പി​ക ക​ലാ​മ​ണ്ഡ​ലം സിം​ന സു​ജി​ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Skills anniversary celebration begins on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT