ദോഹ: ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജ്യൻ യാഥാർഥ്യമാക്കിയതിനു പിന്നാലെ വ്യോമഗതാഗത രംഗത്തെ പുതു ചുവടുവെപ്പായി ദീർഘദൂര ശേഷിയുള്ള എൽ ബാൻഡ് റഡാർ സ്ഥാപിച്ച് ഖത്തർ. രാജ്യത്തിന്റെ വടക്കൻ തീരത്ത് സ്ഥാപിച്ച അത്യാധുനിക റഡാർ സംവിധാനം ഗതാഗതമന്ത്രി ശൈഖ് ജാസിം സൈഫ് അഹമ്മദ് അൽ സുലൈതി ഉദ്ഘാടനം ചെയ്തു.
ദോഹ ഫ്ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജ്യനില്‍നിന്നുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കാന്‍ ശേഷിയുള്ളതാണ് ദീർഘദൂര സിഗ്നലുകൾ സ്വീകരിക്കാനാവുന്ന എൽ ബാൻ റഡാർ.
ഖത്തറിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ദോഹ ഫ്ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജ്യനില്‍ വ്യോമഗതാഗതത്തിന്റെ പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതായിരിക്കും ഇത്.
400 കിലോമീറ്ററാണ് അത്യാധുനിക എല്‍ ബാന്‍ഡ് റഡാറിന്റെ പരിധി. 3000 മുതല്‍ 65,000 അടി ഉയരത്തില്‍ വരെയുള്ള വിമാനങ്ങളെ തിരിച്ചറിയാനും റഡാറിന് സാധിക്കും. ഖത്തര്‍ എയര്‍ ട്രാഫിക് കണ്ട്രോസെന്ററുമായി റഡാര്‍ ബന്ധിപ്പിച്ചിട്ടുണ്ട്. വ്യോമഗതാഗത രംഗത്ത് കൃത്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ പുതിയ റഡാര്‍ വഴി സാധിക്കുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ഗതാഗത മന്ത്രി പറഞ്ഞു.
വടക്കൻ തീരമേഖലയിൽ സ്ഥാപിച്ച റഡാർ ഖത്തർ എയർ ട്രാഫിക് കൺട്രോൾ സെന്ററുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. വ്യോമയാന രംഗത്തെ ഫ്രഞ്ച് നിർമാതാക്കളായ തെയ്ൽസുമായി ചേർന്നാണ് ഏറ്റവും നൂതനമായ റഡാർ സ്ഥാപിച്ചത്. ഉദ്ഘാടന ചടങ്ങിൽ ഖത്തറിലെ ഫ്രഞ്ച് അംബാസഡർ ജീൻ ബാറ്റിസ്റ്റ് ഫെയറി, ഖത്തർ ഗതാഗത മന്ത്രാലയം ഉദ്യോഗസ്ഥർ, വ്യോമയാന വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മന്ത്രി അൽ സുലൈതി റഡാർ ഓപറേഷൻ സെന്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.