ബുധനാഴ്​ച രാത്രി നടന്ന ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ കോവിഡ്​ 19 ദേശീയപദ്ധതി അധ്യക്ഷൻ ഡോ. അബ്​ദുൽലത്തീഫ്​ അൽ ഖാൽ സംസാരിക്കുന്നു

ഖത്തറിൽ കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദവും; ഈയാഴ്​ച മരിച്ചത്​ ഏഴുപേർ, വെള്ളിയാഴ്​ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ

ദോഹ: ഖത്തറിൽ കൊറോണ ​ൈവറസിൻെറ ദക്ഷിണാഫ്രിക്കൻ വകഭേദവും ക​െണ്ടത്തി. ഏറെ മാരകമായ ഈ വൈറസ്​ ബാധിച്ച്​ ഈ ആഴ്​ച രാജ്യത്ത്​ മരിച്ചത്​ ഏഴുപേർ. കോവിഡ്​ 19 ദേശീയപദ്ധതി അധ്യക്ഷനും ദേശീയ സാംക്രമിക രോഗ പ്രതിരോധ സമിതി ചെയർമാനുമായ ഡോ. അബ്​ദുൽലത്തീഫ്​ അൽ ഖാൽ ആണ്​ ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്​. ഇന്നലെ രാത്രി വൈകിയായിരുന്നു പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ നേതൃത്വത്തിൽ വാർത്താസമ്മേളനം നടത്തിയത്​.

വൈറസിൻെറ ദക്ഷിണാഫ്രിക്കൻ വകഭേദം രാജ്യത്ത്​ പുതുതായി ക​െണ്ടത്തിയതാണ്​. നിലവിലുള്ള പ്രധാന ഭീഷണിയായി ഇത്​ മാറിയെന്നും അദ്ദേഹം പറഞ്ഞു. വൈറസിൻെറ ഈ വകഭേദം രോഗികളിൽ കൂടുതൽ ലക്ഷണങ്ങൾ കാണിക്കില്ല. എന്നാൽ ഇത്​ ഒരാളിൽ നിന്ന്​ മറ്റൊരാളിലേക്ക്​ പെ​െട്ടന്ന്​ പടരുന്നു. പലരിലും ഇത്​ മാരകമാകുന്നുവെന്ന്​ ക​െണ്ടത്തിയതായും അദ്ദേഹം പറഞ്ഞു. വൈറസി​െൻറ ബ്രിട്ടൻ വകഭേദം ഖത്തറിൽ​ നേരത്തേ കണ്ടെത്തിയിരുന്നു. ഇതാണ്​​ രോഗബാധ ഏറെ കൂടാൻ കാരണമായത്​. സമൂഹത്തി​െല ചിലർ പ്രതിരോധ മാർഗങ്ങൾ പാലിക്കുന്നതിൽ വീഴ്​ച വരുത്തിയതും രോഗവ്യാപനത്തിന്​ കാരണമായിട്ടുണ്ട്​. ബ്രിട്ടൻ വകഭേദത്തേക്കാൾ കൂടുതൽ വ്യാപനശേഷിയുള്ളതാണ്​ ദക്ഷിണാഫ്രിക്കൻ വകഭേദം.

രാജ്യത്തെ എല്ലാവർക്കും കോവിഡ്​ വാക്​സ​ിൻ നൽകാൻ കൂടുതൽ സമയം ആവശ്യമാണ്​. നിലവിൽ 6,50,000 ഡോസ്​ വാക്​സിൻ ആണ്​ ആകെ നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്​ച ഖത്തറിൽ മൂന്നുപേർ മരിച്ചിട്ടുണ്ട്​. ആകെ മരണം 278 ആയി.

​രോഗികൾ കൂടുന്നു, വെള്ളിയാഴ്​ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ

ദോഹ: രാജ്യത്ത്​ കോവിഡ്​ രോഗികൾ കൂടി വരുന്ന പശ്​ചാത്തലത്തിൽ വെള്ളിയാഴ്​ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി അധ്യക്ഷത വഹിച്ച മന്ത്രിസഭായോഗത്തിലാണ്​ പുതിയ തീരുമാനം. പുതിയ നിയന്ത്രണങ്ങൾ മാർച്ച്​ 26 വെള്ളിയാഴ്​ച മുതലാണ്​ പ്രാബല്യത്തിൽ വരിക. നിലവിലുള്ള നിയന്ത്രണങ്ങൾ തുടർന്നും എല്ലാവരും പാലിക്കണം. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും 80 ശതമാനം ജീവനക്കാർ മാത്രം ഓഫിസുകളിൽ എത്തി ജോലി ​െചയ്യണം. ബാക്കിയുള്ളവർ വീടുകളിലിരുന്നാണ്​ ജോലി ചെയ്യേണ്ടത്​. ഓഫിസുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഉള്ള യോഗങ്ങൾ പാടില്ല. പ​ങ്കെടുക്കുന്നവർ എല്ലാ കോവിഡ്​ പ്രതിരോധ മാർഗങ്ങളും പാലിക്കണം.

പുറത്തിറങ്ങു​േമ്പാൾ എല്ലാവരും മാസ്​ക​ുകൾ ധരിക്കണം. കുടുംബം അല്ലെങ്കിൽ ​ൈഡ്രവർ അടക്കം നാലുപേരിൽ കൂടുതൽ ആളുകൾ ഒരു വാഹനത്തിൽ യാത്ര ചെയ്യാൻ പാടില്ല. പുറത്തിറങ്ങു​​േമ്പാൾ ഇഹ്​തിറാസ്​ ആപ്പ്​ ​മൊബൈലിൽ ഇൻസ്​റ്റാൾ ചെയ്​ തിരിക്കണം തുടങ്ങിയ നിലവിലുള്ള നിബന്ധനകൾ അതുപോലെ തന്നെ തുടരും.

പുതിയ പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ

1. മാളുകളിൽ 12 വയസിന്​ താഴെയുള്ളവർക്ക്​ പ്രവേശനം വിലക്കും, ജിംനേഷ്യങ്ങൾ, ഡ്രൈവിങ്​ സ്​കൂളുകൾ എന്നിവ അടക്കും

2. പൊതുബസുകളിലും മെട്രോയിലും വാരാന്ത്യദിവസങ്ങളിൽ 20 ​ശതമാനം യാത്രക്കാർ മാത്രം. മറ്റ്​ ദിവസങ്ങളിൽ 30 ശതമാനം യാത്രക്കാർ മാത്രം

3. പള്ളികൾ നിലവിലുള്ളതുപോലെ എല്ലാ നമസ്​കാരങ്ങൾക്കും തുറക്കും. അംഗശുദ്ധി വരുത്തുന്ന സ്​ഥലങ്ങൾ, ടോയ്​ലറ്റുകൾ എന്നിവ അടച്ചിടുന്നത്​ തുടരും.

4. വീടുകൾക്കകത്തും മജ്​ലിസുകളിലും സംഗമങ്ങൾ പാടില്ല. പൊതുഇടങ്ങളിൽ അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ല.

9. സിനിമതിയേറ്ററുകൾ 20 ശതമാനം ശേഷിയിൽ മാത്രം പ്രവർത്തിപ്പിക്കും. 18 വയസലിന്​ താഴെയുള്ളവർക്ക്​ പ്രവേശനം ഉണ്ടാകില്ല.

10. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ട സ്​ഥലങ്ങളിലും തുറന്ന സ്​ഥലങ്ങളിലും കല്ല്യാണചടങ്ങുകൾ പാടില്ല.

11. പാർക്കുകൾ, ബീച്ചുകൾ, കോർണിഷുകൾ എന്നിവിടങ്ങളിലെ കളി സ്​ഥലങ്ങളും വ്യായാമ ഇടങ്ങളും അടച്ചിടും.

12. നഴ്​സറികൾ, ചൈൽഡ്​കെയറുകൾ തുടങ്ങിയവ 30 ശതമാനം ശേഷിയിൽ മാത്രം പ്രവർത്തിക്കണം.

13. മ്യൂസിയങ്ങൾ, ​ൈലബ്രറികൾ എന്നിവിടങ്ങളിൽ 30 ശതമാനം ആളുക്കൈ്​ മാത്രം പ്രവേശനം.

14. അടച്ചിട്ടതും തുറന്നതുമായ കേന്ദ്രങ്ങളിൽ കായികപരിശീലനം പാടില്ല. അന്താരാഷ്​ട്ര പരിശീലനങ്ങൾ ആണെങ്കിൽ മന്ത്രാലയത്തിൻെറ മുൻകൂർ അനുമതി വേണം.

15. ബീച്ചുകളിൽ കുടുംബത്തിലുള്ള ആളുകൾക്ക്​ മാത്രമേ ഒരുമിച്ചിരിക്കാൻ അനുവാദമുള്ളൂ. അല്ലാത്ത രണ്ടിൽ കൂടുതൽ ആളുകൾ ഒരുമിച്ചിരിക്കാൻ പാടില്ല.

16. വിൻറർക്യാമ്പുകളിൽ ഒരു വീടുകളിൽ ഉള്ളവർ മാതമേ ഒരുമിച്ചിരിക്കാൻ പാടുള്ളൂ.

17. നാടകം പോലുള്ള പരിപാടികൾ നടത്തണമെങ്കിൽ ആരോഗ്യമന്ത്രാലയത്തിൻെറ മുൻഅനുവാദം ആവശ്യമായിരിക്കും.

18. സ്വകാര്യ വിദ്യാഭ്യാസകേന്ദ്രങ്ങൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ ഓൺലൈനിലൂടെ മാത്രം പ്രവർത്തിക്കണം.

19. വിവിധ സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, അന്താരാഷ്​ട്ര കായിക മൽസങ്ങൾ എന്നിവക്ക്​ മുൻകൂർ അനുമതി വേണം.

കടകൾക്കും മറ്റ്​ സ്​ഥാപനങ്ങൾക്കുമുള്ള പുതിയ നിയന്ത്രണങ്ങൾ

1. റസ്റ്റോറൻറുകളും കഫേകളും 15ശതമാനം ശേഷിയിൽ മാത്രം പ്രവർത്തിക്കണം.

2. ക്ലീൻ ഖത്തർ പ്രോഗ്രാം സർട്ടിഫിക്കറ്റുള്ള റെസ്​റ്റോറൻറുകൾക്കും കഫേകൾക്കും 30 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. മറ്റുള്ളവക്ക്​ തുറന്ന സ്​ഥലങ്ങളിൽ 30 ശതമാനം ആളുകളെ മാത്രം പ്ര​േവശിപ്പിക്കാം.

3. പരമ്പരാഗത മാർക്കറ്റുകൾക്ക്​ 30 ശതമാനം ശേഷിയിൽ മാത്രം പ്രശേവനം. 12 വയസിന്​ താഴെയുള്ളവർക്ക്​ പ്രവേശനമില്ല.

4. ബാർബർ ഷോപ്പുകളും ബ്യൂട്ടി സെൻററുകളും 30 ശതമാനം ശേഷിയിൽ മാത്രം പ്രവർത്തിക്കണം.

5. അമ്യൂസ്​മെൻറ്​ ​പാർക്കുകൾ, മറ്റ്​ വിനോദ കേന്ദ്രങ്ങൾ എന്നിവ ഇനിയൊരിയിപ്പുണ്ടാകുന്നതുവ​െര അടച്ചിടും.

6. ജിംനേഷ്യങ്ങൾ, ആരോഗ്യപരിശീലനകേന്ദ്രങ്ങൾ, മസ്സാജ്​ കേന്ദ്രങ്ങൾ തുടങ്ങിയവ അടക്കും.

7. എല്ലാ സ്വിമ്മിങ്​ പൂളുകളും വാട്ടർ പാർക്കുകളും അടക്കും.

8. സ്വകാര്യ ആശുപത്രികൾ 70 ശതമാനം ശേഷിയിൽ മാത്രം പ്രവർത്തിക്കും.

9. ക്ലീനിങ്​ ആൻറ്​ ഹോസ്​പിറ്റാലിറ്റി കമ്പനികൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.

News Summary - south african variant of corona virus found in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.