ആരോഗ്യപരിചരണരംഗത്ത് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യം മിഡില്‍ഈസ്റ്റില്‍ ഖത്തറാണ്. 2018ല്‍ 22.7 ബില്യണ്‍ റിയാലാണ് ആരോഗ്യപരിചരണമേഖലയില്‍ ഖത്തര്‍ നിക്ഷേപിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനം വര്‍ധന. 2011നും 2016നുമിടയില്‍ ഖത്തറില്‍ അഞ്ചു പുതിയ ആശുപത്രികള്‍ തുറന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ആറു പുതിയ പൊതുമേഖലാ ആശുപത്രികള്‍ തുറന്നു. 1100ലധികം ആശുപത്രി കിടക്കകളാണ് സജ്ജമാക്കിയത്. 2018ല്‍ ഖത്തറിലെ ആശുപത്രി കിടക്കകളുടെ എണ്ണം ഏകദേശം 3800 ആയിരുന്നത് 2033 ആകുമ്പോഴേക്കും 5700 ആയി ഉയർത്താനുള്ള വൻ വികസനകാര്യങ്ങളാണ് നടക്കുന്നത്. ഖത്തറില്‍ നിലവില്‍ 10,000 പേര്‍ക്ക് ശരാശരി 16.3 ആശുപത്രി കിടക്കകളാണുള്ളത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ഊർജിതമാണ്.
പ്രൈമറി ഹെൽത്ത് കോർപറേഷന് (പി.എച്ച്.സി.സി) കീഴിൽ രാജ്യത്ത് പുതിയ നാല് ഹെൽത്ത് സെൻററുകൾ കൂടി സ്ഥാപിക്കും. മദീന ഖലീഫ ഹെൽത്ത് സെൻറർ, ഉ ഗുവൈലിന ഹെൽത്ത് സെൻറർ, നുഐജ ഹെൽത്ത് സെൻറർ, അൽ തിമൈദ് ഹെൽത്ത് സെൻറർ എന്നിങ്ങനെയാണ് നാല് പുതിയ ആശുപത്രികൾ. 2024 ആദ്യപാദത്തിൽ നാല് പുതിയ ഹെൽത്ത് സെൻററുകളുടെയും നിർമാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കാനാണ് പി.എച്ച്.സി.സി പദ്ധതി. ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ (എച്ച്.എം.സി) വലിയ വിപുലീകരണ പദ്ധതിയുടെ ഫലമായി 2016നുശേഷം മൊത്തം കിടക്കകളുടെ എണ്ണത്തിൽ 25 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.
ഖത്തറിലെ എല്ലായിടത്തെയും ജനങ്ങൾക്ക് ആരോഗ്യസേവനം ഉറപ്പുവരുത്തുന്ന രീതിയിൽ എല്ലായിടത്തും സർക്കാർ ആശുപത്രികൾ ഉണ്ട്. നിലവിൽ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷെൻറ (പി.എച്ച്.സി.സി) കീഴിൽ 27 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. റൗദത് അൽ ൈഖൽ (24), ഉംഗുവൈലിന (27), മദീന ഖലീഫ (32), ഉമർബിൻഖതാബ് (40), എയർപോർട്ട് (45), അൽതുമാമ (47), ഗറാഫ (51), അൽ റയ്യാൻ (52), വജ്ബ (53), മൈദർ (54), അബൂബകർ സിദ്ദീഖ് (55), മിൈസമിർ (56), അൽവാബ് (55), വെസ്റ്റ്ബേ (67), ഖത്തർ യൂനിവേഴ്സിറ്റി (68), ഉംസലാൽ (70), ലിബൈബ് (71), ജുമൈലിയ (73), അൽദാഈൻ (74), അൽഖോർ (74), അൽലഖ്െവയ്രിയ (76), അൽ കഅ്ബാൻ (77), അൽശമാൽ (78), ശഹാനിയ (80), അബൂനഖ്ല (81), അൽവഖ്റ (90), അൽഖറാന (97) എന്നിവയാണ് അവ. ബ്രാക്കറ്റിൽ ഉള്ളത് ഹെൽത്ത് സെൻററുകളുടെ പ്രത്യേക നമ്പർ ആണ്. ഫാമിലി ഹെൽത്ത് കാർഡുള്ളവർക്ക് കാർഡിെൻറ പിറകിൽ അവരുടെ ഹെൽത്ത്കാർഡിെൻറ നമ്പർ കാണാം. അവിടങ്ങളിലാണ് അവർ ചികിത്സക്കായി എത്തേണ്ടത്.
ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി നാല് വർക്കേഴ്സ് ഹെൽത്ത് സെൻററുകളാണ് പ്രവർത്തിപ്പിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിെൻറ കീഴിലാണ് ഇവ. റിലീജിയസ് കോംപ്ലക്സിനടുത്ത് മിസൈമീർ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലെ അൽഹിമൈല, ഫരീജ് അബ്ദുൽ അസീസ് ദോഹ, സിക്രീത് എന്നിവിടങ്ങളിലാണ് ഈ ആശുപത്രികൾ. ഇവിടങ്ങളിൽ കഴിഞ്ഞ വർഷം മാത്രം 1.2 ദശലക്ഷം പേർക്ക് സേവനവും ചികിത്സയും നൽകിയിട്ടുണ്ട്. രാജ്യത്തെ സാധാരണ തൊഴിലാളികൾക്കും ബാച്ചിലേഴ്സിനുമാണ് ഇവിടെ ചികിത്സ ലഭിക്കുന്നത്. ഹെൽത്ത് കാർഡുള്ള മുഴുവൻ പുരുഷപ്രവാസികൾക്കും സൗജന്യമായി എല്ലാ സൗകര്യങ്ങളുമുള്ള ആരോഗ്യസേവനം ലഭിക്കും.
ഹെൽത്ത് കാർഡും ഖത്തർ ഐഡിയുമുള്ളവർക്ക് 24 മണിക്കൂറും സേവനം ലഭ്യമാണ്. ആദ്യമായി വരുന്നവർ നേരിട്ട് ജനറൽ ഡോക്ടറെ കാണണം. ആവശ്യമെങ്കിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ അപ്പോയിൻറ്മെൻറ് കിട്ടും. കാർഡിയോളജി (ഹൃദ്രോഗം), ഡെർമറ്റോളജി (ത്വഗ്രോഗം), പൾമനോളജി (ശ്വസനേന്ദ്രിയ വിഭാഗം), ഒഫ്താൽമോളജി (കണ്ണ്), ഓർത്തോ (അസ്ഥിരോഗം) എന്നീ സ്പെഷാലിറ്റികൾ രാവിലെയാണ് ഉണ്ടാവുക. വെള്ളിയും ശനിയും ഇല്ല. അടിയന്തര വിഭാഗം 24 മണിക്കൂറും ഉണ്ട്. ജനറൽ മെഡിസിൻ എല്ലാദിവസവും പ്രവർത്തിക്കും.
കോവിഡുമായി ബന്ധപ്പെട്ട ജനങ്ങളുടെ എല്ലാ സേവനങ്ങൾക്കുമായാണ് ആരോഗ്യമന്ത്രാലയം 16000 എന്ന സൗജന്യ ഹോട്ട്ലൈൻ സേവനം തുടങ്ങിയത്. മഹാമാരിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ അന്വേഷണങ്ങൾക്കും ചോദ്യങ്ങൾക്കും ഇതിലൂടെ മറുപടി ലഭിക്കുന്നു. ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവയുടെ പ്രധാന ആരോഗ്യപരിരക്ഷാ സേവനങ്ങൾ ഇതിലൂടെ ലഭിക്കും. കോവിഡുമായി ബന്ധപ്പെട്ട മാനസിക സമ്മർദം, അമിതമായ ഉൽകണ്ഠ എന്നിവമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഈ നമ്പറിൽ വിളിച്ചാൽ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാണ്. രാവിലെ ഏഴ് മുതൽ രാത്രി 10വരെ എല്ലാ ദിവസവും വിളിക്കാം. ദീർഘകാലമായി മരുന്നു കഴിക്കുന്നവർക്ക് കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ ഹമദിൽനിന്ന് മരുന്ന് ലഭ്യമാകൽ, ഡോക്ടർമാരുടെ ബുക്കിങ് തുടങ്ങിയ സേവനങ്ങൾക്കും ഈ നമ്പർ ഉപയോഗിക്കാം.
അടിയന്തരഘട്ടങ്ങളിൽ 999 എന്ന നമ്പറിൽ വിളിച്ചാൽ നിങ്ങൾ എവിടെയാണോ ഉള്ളത് അവിടേക്ക് ഹമദ് ആംബുലൻസുകൾ പാഞ്ഞെത്തും. ഫോൺ സ്വീകരിക്കാനുള്ള 24 കൗണ്ടറുകളാണ് ഈ നമ്പറിന് കീഴിലുള്ളത്. ഇതിനാൽ ഒരു സമയംതന്നെ 60 കാളുകൾ സ്വീകരിക്കാൻ കഴിയും. 24 മണിക്കൂറും ആറ് ഭാഷകളിൽ സേവനം ലഭ്യമാണ്. വിളിക്കുേമ്പാൾ വിളിക്കുന്ന സ്ഥലത്തിെൻറ വിവരങ്ങൾ കൈമാറണം. വീട്ടിലാണെങ്കിൽ ബിൽഡിങ് നമ്പർ അടക്കമുള്ള കാര്യങ്ങൾ. താമസസ്ഥലത്തിെൻറ മുന്നിലുള്ള നീല ബോർഡിലെ നമ്പർ എല്ലാവരും ഓർത്തുവെക്കുകയോ മൊൈബലിൽ ഫോട്ടോയെടുത്ത് െവക്കുകയോ വേണം. ആംബുലൻസുകൾക്ക് എളുപ്പത്തിൽ എത്താൻ ഈ ബോർഡിലെ വിവരങ്ങൾ സഹായിക്കും. മരുഭൂമിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ആരോഗ്യസേവനം നൽകാനായി എയർ ആംബുലൻസുകളുമുണ്ട്. നിലവിൽ 165 അർബൻ എമർജൻസി ആംബുലൻസുകൾ, 60 റൂറൽ ആംബുലൻസ്, ദ്രുതഗതിയിൽ എത്തിച്ചേരുന്ന 35 യൂനിറ്റുകൾ, 78 ട്രാൻസ്ഫർ ആൻഡ് റിട്രീവൽ വാഹനങ്ങൾ, മരുഭൂമിയിലേക്കുള്ള 12 ലാൻഡ്ക്രൂയിസർ ആംബുലൻസുകൾ എന്നിവയാണ് പ്രവർത്തിക്കുന്നത്.
സമാനതകളില്ലാത്ത സേവനമാണ് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) ആരോഗ്യരംഗത്ത് നിർവഹിക്കുന്നത്. വിവിധയിടങ്ങളിൽ ഹമദ് ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. ലോകോത്തര സൗകര്യങ്ങളാണ് ഇവിടെയുള്ളത്. സേവനങ്ങൾക്കായി എച്ച്.എം.സിയുടെ കസ്റ്റമർ കെയർ സേവനമായ നെസ്മാകിൽ വിളിക്കാം. നമ്പർ 16060. ഇ-മെയിൽ: nesmaak@hamad.qa. വിദേശത്തുനിന്നാണെങ്കിൽ +974 4439 5777 എന്ന നമ്പറിൽ വിളിക്കണം.
സ്മാർട്ട്ഫോണുകളിലൂടെ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ പുറത്തിറക്കിയ ആപ് ആണ് 'നെർആക്കും'. 'ഞങ്ങൾ നിങ്ങളെ പരിചരിക്കുന്നു' എന്നാണ് 'നെർആക്കും' എന്ന അറബിവാക്കിെൻറ അർഥം. ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഡോക്ടർമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഹെൽത്ത് കാർഡ് പുതുക്കൽ സൗകര്യങ്ങൾ, ആപ് ഉപഭോക്താവിനും വീട്ടുകാർക്കുമുള്ള അടുത്ത പി.എച്ച്.സി.സി അപ്പോയിൻറ്മെൻറ് തുടങ്ങിയ സേവനങ്ങൾ പുതിയ ആപ്പിൽ ലഭ്യമാണ്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ ലഭിക്കാനുള്ള െഹൽത്ത് കാർഡിനുള്ള അപേക്ഷ ആപ്പിലൂടെ നൽകാനാകും. നിലവിൽ തങ്ങൾക്കായി നിശ്ചയിക്കെപ്പട്ട ഹെൽത്ത് സെൻററിൽനിന്ന് മാറി മറ്റൊരു ആശുപത്രിയിലേക്ക് മാറാനും കഴിയും. നിലവിൽ ചികിത്സതേടിക്കൊണ്ടിരിക്കുന്ന കുടുംബഡോക്ടറെ മാറ്റി മറ്റൊരു ഡോക്ടറെ നിശ്ചയിക്കാനും ആപ്പിലൂടെ സാധ്യമാണ്. ഹെൽത്ത് സെൻററുകളിലെ പുതിയ അപ്പോയിൻറ്മെൻറുകൾ എടുക്കാനും കഴിയും.
തന്നെ ആശ്രയിച്ചുകഴിയുന്ന വീട്ടുകാരെ തെൻറ അക്കൗണ്ടിൽ ഉൾപ്പെടുത്താനും ഇതിലൂടെ സാധ്യമാണ്. ഇംഗ്ലീഷിലും അറബിയിലും ആപ് ലഭ്യമാണ്. രണ്ട് ഭാഷകളും തെരഞ്ഞെടുക്കാനുള്ള സംവിധാനവുമുണ്ട്. കുടുംബമായി താമസിക്കുന്നവർക്ക് ഹെൽത്ത് കാർഡില്ലെങ്കിൽ അവർക്ക് അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഹെൽത്ത് കാർഡിനായി അപേക്ഷിക്കാം. കുടുംബാംഗങ്ങൾ കുടുംബനാഥെൻറ സ്പോൺസർഷിപ്പിലാവണം. ഇത്തരം നടപടിക്രമങ്ങൾ ശരിയായരൂപത്തിൽ ആയാലേ ഫാമിലി ഹെൽത്ത് കാർഡുകൾ ലഭ്യമാകൂ.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.