മി​ലി​പോ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ഡ്രോ​ൺ

സു​ര​ക്ഷ​യി​ലെ സാ​​ങ്കേ​തി​ക വി​സ്മ​യ​ങ്ങ​ൾ

ദോ​ഹ: പ്ര​ദ​ർ​ശ​ന​ങ്ങ​ളും സ​മ്മേ​ള​ന​ങ്ങ​ളും ഏ​റെ​യു​ള്ള ദോ​ഹ​യി​ൽ കാ​ഴ്ച​ക്കാ​ർ​ക്ക് അ​തി​ശ​യം സ​മ്മാ​നി​ക്കു​ന്ന​താ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ സു​ര​ക്ഷ, പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​ന​മാ​യ മി​ലി​പോ​ൾ. ര​ണ്ടു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലെ​ന്ന നി​ല​യി​ൽ ന​ട​ത്തു​ന്ന മി​ലി​പോ​ൾ ഖ​ത്ത​റി​ന്റെ 15ാമ​ത് പ​തി​പ്പി​ന് ക​ഴി​ഞ്ഞ​ദി​വ​സം ഡി.​ഇ.​സി.​സി​യി​ൽ കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ മാ​റു​ന്ന ലോ​ക​ത്തെ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ​ക്ക​നു​സ​രി​ച്ച് സു​ര​ക്ഷ പ്ര​തി​രോ​ധ ലോ​ക​ത്തി​ന്റെ മാ​റ്റ​മാ​യി​രു​ന്നു ശ്ര​ദ്ധേ​യം.

സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​ന്ന​പോ​ലെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷ മേ​ഖ​ല​യി​ലെ നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ അ​റി​യാ​നും പ​രി​ച​യ​പ്പെ​ടാ​നും മി​ലി​പോ​ൾ അ​വ​സ​രം ന​ൽ​കി.


ജ​ന​റ​ൽ ട്രാ​ഫി​ക് വി​ഭാ​ഗം പ്ര​ദ​ർ​ശി​പ്പി​ച്ച മൊ​ബൈ​ൽ റ​ഡാ​ർ ഉ​പ​ക​ര​ണം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. റോ​ഡ് ഒ​ന്നി​ലേ​റെ ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം തി​രി​ച്ച​റി​യാ​നും, നി​രീ​ക്ഷി​ക്കാ​നും ക​ഴി​യു​ന്ന റ​ഡാ​ർ ഹൈ ​റെ​സ​ലൂ​ഷ​നു​ള്ള ചി​ത്ര​ങ്ങ​ൾ സ​ഹി​തം നി​യ​മ​ലം​ഘ​ക​രെ കു​രു​ക്കി​ലാ​ക്കാ​ൻ മി​ടു​ക്ക​നാ​ണ്.

മൊ​ബൈ​ൽ ഫോ​ൺ, ടാ​ബ്ലെ​റ്റ് വ​ഴി റാ​ഡാ​റി​ന്റെ വി​ദൂ​ര നി​യ​ന്ത്ര​ണ​വും സാ​ധ്യ​മാ​കു​ന്ന​തി​നാ​ൽ ഭാ​വി​യി​ൽ റോ​ഡി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കൈ​യോ​ടെ പി​ടി​കൂ​ടാ​ൻ ആ​ളാ​യി.

​ഇ​തേ പ​വ​ലി​യ​നി​ൽ ത​ന്നെ​യു​ള്ള മ​റ്റൊ​ന്നാ​യി​രു​ന്നു ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്റി​നാ​വ​ശ്യ​മാ​യ ഡ്രോ​ണു​ക​ൾ. റോ​ഡി​ലെ വാ​ഹ​ന ഒ​ഴു​ക്ക്, ​റോ​ഡ് അ​പ​ക​ട​ങ്ങ​ളും ത​ട​സ്സ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ട്രാ​ക്ക് ചെ​യ്യ​ൽ, നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ൽ, ഡേ​റ്റ വി​ശ​ക​ല​നം, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സം​ഭ​വി​ക്കു​മ്പോ​ൾ ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം, പൊ​തു​പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ന​ത്തി​ലെ സ​ഹാ​യം തു​ട​ങ്ങി​യ വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് ഈ ​ഡ്രോ​ണു​ക​ൾ.


ട്രാ​ഫി​ക് വി​ഭാ​ഗ​ത്തി​ന്റെ ഏ​റ്റ​വും പു​തി​യ ​പ​ട്രോ​ളി​ങ് വാ​ഹ​ന​ങ്ങ​ളും മോ​ട്ടോ​ർ സൈ​ക്കി​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു. പാ​ഴ്സ​ലും ച​ര​ക്കു​ക​ളും ല​ഗേ​ജും ഉ​ൾ​പ്പെ​ടെ വ​സ്തു​ക്ക​ൾ വേ​ഗ​ത്തി​ൽ പ​രി​ശോ​ധി​ക്കാ​നു​ള്ള അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​ക​ളാ​ണ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ളു​പ്പ​ത്തി​ൽ ​ഉ​പ​യോ​ഗി​ക്കാ​നും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​നാ​യാ​സം എ​ത്തി​ക്കാ​നും ക​ഴി​യു​ന്ന​താ​ണ് ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ.

ആ​ൻ​ഡ്രോ​യി​ഡ് വ​ഴി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വ്യ​വ​സാ​യ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​യി​രു​ന്നു. ഏ​ത് കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ളി​ലും രേ​ഖ​ക​ൾ, എ​ൻ​​ട്രി പെ​ർ​മി​റ്റ്, ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്ത​ൽ തു​ട​ങ്ങി​യ​വ​ക്ക് ഇ​വ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഹൈ​ഡ്ര​ജ​ൻ സ​ൾ​ഫൈ​ഡ് ഗ്യാ​സ് ക​ണ്ടെ​ത്തു​ന്ന മ​റ്റൊ​രു ഉ​പ​ക​ര​ണ​വും ഈ ​രം​ഗ​ത്തെ പു​തു​മ വി​ളി​ച്ചോ​തു​ന്നു.

Tags:    
News Summary - Technological marvels in security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.