കാമ്പയി​െൻറ ഭാഗമായി ഉദ്യോഗസ്​ഥർ അൽദായേൻ മുനിസിപ്പാലിറ്റിയിൽ എത്തിയ​പ്പോൾ 

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കൽ കാമ്പയിൻ പുരോഗമിക്കുന്നു

ദോഹ: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കുന്ന കാമ്പയിൻ പുരോഗമിക്കുന്നു. മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തി​െൻറ കീഴിൽ നടക്കുന്ന കാമ്പയി​െൻറ ഭാഗമായി രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ ഈയടുത്ത്​ നീക്കിയത്​ 6,500 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളാണ്​. അൽദാ​േയൻ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള 120 വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട്​. എല്ലാ മുനിസിപ്പാലിറ്റികളിലും കാമ്പയിൻ പ്രകാരം പരിശോധന നടത്തുന്നുണ്ട്​. ഉദ്യോഗസ്​ഥരെത്തി ഏതൊക്കെ വാഹനങ്ങളാണ്​ ഇത്തരത്തിൽ ഉപേക്ഷിക്ക​െപ്പട്ട നിലയിലുള്ളതെന്ന്​ കണക്കെടുക്കും.

പിന്നീട്​ തുടർനടപടികൾ സ്വീകരിക്കുകയാണ്​ ചെയ്യുന്നത്​. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ ആദ്യം അധികൃതർ പ്രത്യേക സ്​റ്റിക്കർ പതിക്കുകയാണ്​ ചെയ്യുക. ശേഷം മൂന്നുദിവസം ഉടമകൾക്ക്​ അവരവരുടെ സ്വന്തം ചെലവിൽ നീക്കാൻ സമയം നൽകും. എന്നിട്ടും നീക്കിയി​െല്ലങ്കിലാണ്​ അധികൃതർ നീക്കുക. ഇതി​െൻറ ചെലവും പിഴയുമടക്കം വാഹന ഉടമകളിൽനിന്ന്​ ഈടാക്കും. തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. എന്നാൽ, ഗതാഗത പ്രശ്​നങ്ങൾ ഉണ്ടാവുന്ന ഭാഗത്താണ്​ വാഹനമുള്ളതെങ്കിൽ ഒരു തരത്തിലുള്ള മുന്നറിയിപ്പും നൽകാതെ ത​ന്നെ അധികൃതർ വാഹനം സ്​ഥലത്തുനിന്ന്​ നീക്കം ചെയ്യും.

ഈ വർഷം ജൂലൈയിലാണ്​ ദോഹ മുനിസിപ്പാലിറ്റിയിൽ കാമ്പയിൻ ആരംഭിച്ചത്​. പിന്നീട്​ അൽറയ്യാൻ, അൽഖോർ അൽ ദഖീറ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും നടപടികൾ സ്വീകരിച്ചു. ഇതിന്​ ശേഷമാണ്​ അൽ ദായേൻ മുനിസിപ്പാലിറ്റിയിൽ എത്തിയിരിക്കുന്നതെന്നും കാമ്പയിൻ കമ്മിറ്റി അംഗവും മന്ത്രാലയം മെക്കാനിക്കൽ വകുപ്പ്​ അസിസ്​റ്റൻറ്​ ഡയറക്​ടറുമായ മർസൂഖ്​ മുബാറക്​ അൽ മി​ൈസഫീർ പറഞ്ഞു. 2500 വാഹനങ്ങളാണ്​ കാമ്പയിൻ തുടങ്ങിയ ജൂലൈയിൽ നീക്കിയത്​.

നിങ്ങളുടെ താമസ്​സ്​ഥലത്തോ സ്​ഥാപനത്തിനടുത്തോ നിങ്ങൾക്ക്​ ശല്യമാകുന്ന തരത്തിൽ ഏതെങ്കിലും വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ടെങ്കിൽ അതി​െൻറ ഫോ​ട്ടോയെടുത്ത്​ 33238885 എന്ന നമ്പറിൽ വാട്​സ്​ ആപ്​ ചെയ്യാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്​ലൈൻ നമ്പറാണിത്​. ഈ നമ്പറിൽ വിളിച്ച്​ വിവരങ്ങൾ നൽകുകയും ചെയ്യാം. മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ജ​ന​റ​ല്‍ സൂ​പ്പ​ര്‍വി​ഷ​ന്‍ വ​കു​പ്പും മെ​ക്കാ​നി​ക്ക​ല്‍ എ​ക്യു​പ്മെ​ൻറ്​ വ​കു​പ്പും യോ​ജി​ച്ചാ​ണ് ഇത്തരം വാഹനങ്ങൾ നീക്കംചെയ്യുന്ന കാമ്പയിന്​ നേതൃത്വം നൽകുന്നത്​.

പൊതുനിരത്തുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കാ​റു​ക​ള്‍, മോ​ട്ടോ​ര്‍ബോ​ട്ടു​ക​ള്‍, പോ​ര്‍ട്ട​ബ്​ൾ കാ​ബി​നു​ക​ള്‍ എ​ന്നി​വയെ​ല്ലാം മന്ത്രാലയത്തി​െൻറ കീഴിലുള്ള ക​മ്മി​റ്റി നീ​ക്കുന്നുണ്ട്​. വീടുകൾക്ക്​ മുന്നിലോ പൊതുസ്​ഥലത്തോ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങളാണ്​ നീക്കുന്നത്​. മറ്റുള്ളവർക്ക്​ അപകടം സംഭവിക്കുന്ന നിലയിലാണെങ്കിലും അത്തരം വാഹനങ്ങൾ നീക്കും. വാഹനങ്ങൾ നീക്കി അധികൃതർ സൂക്ഷിപ്പ്​ സ്​ഥലത്ത്​ എത്തിച്ചാൽ വാഹനത്തി​െൻറ ഉടമ 1,000 റിയാൽ പിഴ മുനിസിപ്പാലിറ്റിക്ക്​ നൽകണം. ലൈറ്റ്​ വാഹനങ്ങൾക്ക്​ 500 റിയാലും ഹെവി വാഹനങ്ങൾക്ക്​ 800 റിയാലും മണ്ണുമാന്തി യന്ത്രം പോലുള്ള വലിയ വാഹനങ്ങളോ ഉപകരണങ്ങളോ ആണെങ്കിൽ അവക്ക്​ 2000 റിയാലും ഇതിന്​ പുറ​മെ മുനിസിപ്പാലിറ്റിക്ക്​ ഫീസും നൽകണം. വാഹനങ്ങൾ നീക്കം ചെയ്​ത ചെലവിലേക്കായി ഈ തുക മെക്കാനിക്കൽ എക്യുപ്​മെൻറ്​ വകുപ്പിലേക്കാണ്​ നൽകേണ്ടത്​.

വാഹനങ്ങൾ ഉടമകൾക്ക്​ തിരികെയെടുക്കാനുള്ള സൗകര്യവുമുണ്ട്​. തങ്ങളു​െട വാഹനങ്ങൾ അധികൃതർ കൊണ്ടുപോയ കൂട്ടത്തിലുണ്ടെങ്കിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഉടമകൾക്ക്​ മുനിസിപ്പാലിറ്റി ഒാഫിസുകളിലെത്തി അതിനായി അവകാശം ഉന്നയിക്കാം.

ഇതിനായി ഒാഫിസ്​ സമയത്ത്​ 44348832 എന്ന ഹോട്ട്​ലൈൻ നമ്പറിൽ ബന്ധപ്പെടണം. വാഹനങ്ങളു​െട ഉടമകൾ ചുമതലപ്പെടുത്തുന്നയാൾക്കും വാഹനം തിരികെ കൊണ്ടുപോകാനാകും. സർക്കാർ സേവന ആപ്പായ മെട്രാഷ്​ ടുവിലാണ്​ ഇതുസംബന്ധിച്ച പുതിയ സേവനമുള്ളത്​. പൊലീസ്​ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ വാഹനങ്ങൾക്കാണ്​ ഇത്​ ബാധകം. മെട്രാഷ്​ ടു ആപ്​ ലോഗിൻ ചെയ്​താൽ 'ട്രാഫിക്​ സർവിസസ്'​ എന്ന വി​ൻഡോ തുറക്കണം. ഇതിലുള്ള 'വെഹിക്കിൾ സർവിസ്'​ എന്ന വിൻഡോ വീണ്ടും തുറക്കണം. ഇതിലാണ്​ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.