ദോഹ: ഇറ്റാലിയൻ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ഇറ്റാലിയൻ ഫുഡ് ഫെസ്റ്റിന് തുടക്കം. ഇറ്റാലിയൻ ട്രേഡ് ഏജൻസിയുമായി സഹകരിച്ചാണിത്. അബു സിദ്ര ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇറ്റലി അംബാസഡർ അലസാന്ദ്രേ പ്രൂണാസ് മേള ഉദ്ഘാടനം ചെയ്തു.
ഇറ്റാലിയൻ ട്രേഡ് കമീഷണർ അഗസ്റ്റർ സ്മാർഗിയാസി, ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ എം.ഒ ഷൈജാൻ, ഐ.ടി.എ, ഇറ്റാലിയൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഡിസംബർ 30 വരെ ഖത്തറിലെ വിവിധ ലുലു ഹൈപ്പർമാർക്കറ്റുകളിലായി നീളുന്ന ഫെസ്റ്റിൽ വിവിധ ഇറ്റാലിയൻ ഭക്ഷ്യ വിഭവങ്ങളുടെയും ഉൽപന്നങ്ങളുടെയും വിൽപനയുണ്ടാവും. ഗ്രോസറി, പച്ചക്കറികൾ, പാസ്ത, പാൽ ഉൽപന്നങ്ങൾ, പഴവർഗങ്ങൾ, ചോക്ലറ്റ്, സോസ് തുടങ്ങി വ്യത്യസ്ത ഉൽപന്നങ്ങൾ, രുചിവൈവിധ്യങ്ങൾ എന്നിവയാണുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഖത്തറിലേക്കുള്ള ഇറ്റാലിയൻ ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ കാര്യമായ വർധനവുണ്ട്.
എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും സ്വീകാര്യമായ ഉൽപന്നങ്ങളുടെ വിപുല ശേഖരം ലുലു ഒരുക്കിയതിൽ സന്തോഷമുണ്ടെന്ന് അംബാസഡർ അലസാന്ദ്രേ പ്രൂണാസ് പറഞ്ഞു. ഗുണമേന്മയും ഉയർന്ന നിലവാരവും സുരക്ഷിതത്വവും വൈവിധ്യവുംകൊണ്ട് ലോകമാകെ സ്വീകാര്യത നേടിയതാണ് ഇറ്റാലിയൻ ഉൽപന്നങ്ങളെന്നും, ഖത്തർ വിപണിയിൽ കൂടുതൽ ആവശ്യക്കാരുണ്ടെന്നും ലുലു ഗ്രൂപ് മാനേജ്മെൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.