മോ​ൺ​ട്രി​യാ​ലി​ൽ ന​ട​ന്ന യു​ക്രെ​യ്ൻ സ​മാ​ധാ​ന ഫോ​ർ​മു​ല ച​ർ​ച്ച​യി​ൽ ഖ​ത്ത​ർ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി ലു​ൽ​വ

റാ​ഷി​ദ് അ​ൽ ഖാ​തി​ർ പ​​ങ്കെ​ടു​ക്കു​ന്നു

യു​ക്രെ​യ്ൻ കു​ട്ടി​ക​ളു​ടെ മോ​ച​നം; ഖ​ത്ത​റി​നൊ​പ്പം ദ​ക്ഷി​ണാ​ഫ്രി​ക്ക​യും വ​ത്തി​ക്കാ​നും

ദോ​ഹ: റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും അ​ക​ന്ന കു​ട്ടി​ക​ളു​ടെ തി​രി​ച്ചു​വ​ര​വ് സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഖ​ത്ത​റി​നൊ​പ്പം ചേ​രാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും വ​ത്തി​ക്കാ​നും.

കാ​ന​ഡ​യി​ലെ മോ​ൺ​ട്രി​യാ​ലി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ഖ​ത്ത​റി​നൊ​പ്പം, യു​ക്രെ​യ്ൻ കു​ട്ടി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യും വ​ത്തി​ക്കാ​നും മു​ന്നോ​ട്ടു​വ​ന്ന​ത്. കു​ട്ടി​ക​ളെ തി​രി​കെ​ക്കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ ഖ​ത്ത​ർ, ദ​ക്ഷി​ണാ​ഫ്രി​ക്ക, വ​ത്തി​ക്കാ​ൻ സി​റ്റി എ​ന്നി​വ​രു​ടെ സം​യു​ക്ത മ​ധ്യ​സ്ഥ​ത പ​രി​പാ​ടി​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ ക​നേ​ഡി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മെ​ലാ​നി ജോ​ളി പ്ര​ഖ്യാ​പി​ച്ചു.

ഏ​ക​ദേ​ശം 20,000 യു​ക്രെ​യ്ൻ കു​ട്ടി​ക​ളാ​ണ് യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും ഒ​റ്റ​പ്പെ​ട്ട​തെ​ന്നാ​ണ് ക​ണ​ക്ക്. യു​ക്രെ​യ്ൻ സ​മാ​ധാ​ന ഫോ​ർ​മു​ല സം​ബ​ന്ധി​ച്ച് കാ​ന​ഡ​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി ലു​ൽ​വ റാ​ഷി​ദ് അ​ൽ ഖാ​തി​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. പ്ര​ത്യേ​ക മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ൽ 70 രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

2023 ഒ​ക്ടോ​ബ​ർ 16ന് ​നാ​ല് കു​ട്ടി​ക​ളെ റ​ഷ്യ​യി​ൽ നി​ന്നും തി​രി​ച്ച​യ​ച്ചാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പു​ന​രേ​കീ​ക​ര​ണ​ത്തി​ന് ഖ​ത്ത​ർ തു​ട​ക്കം കു​റി​ച്ച​ത്. ഖ​ത്ത​റും ലി​ത്വാ​നി​യ​യും മോ​ചി​പ്പി​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ ട്രാ​ൻ​സി​റ്റ് രാ​ജ്യ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മെ​ലാ​നി ജോ​ളി​യെ ഉ​ദ്ധ​രി​ച്ച് സി.​ബി.​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

2022 ഫെ​ബ്രു​വ​രി​യി​ൽ റ​ഷ്യ​ൻ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച​ത് മു​ത​ൽ യു​ക്രെ​യ്ൻ കു​ട്ടി​ക​ളെ​യും സി​വി​ലി​യ​ന്മാ​രെ​യും യു​ദ്ധ​ത്ത​ട​വു​കാ​രെ​യും തി​രി​ച്ച​യ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പ്ര​തി​ജ്ഞ​യി​ൽ 45ല​ധി​കം രാ​ജ്യ​ങ്ങ​ൾ ഒ​പ്പു​വെ​ച്ച​താ​യും കാ​ന​ഡ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - The release of the Ukrainian children- South Africa and the Netherlands along with Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.