ദോഹ: രാജ്യത്ത് കോവിഡ് വാക്സിൻ രണ്ടാം ഡോസ് വിതരണം തുടങ്ങി. നേരത്തേ കുത്തിവെപ്പ് തുടങ്ങിയ ഡിസംബർ 23ന് ആദ്യഡോസ് സ്വീകരിച്ചവർക്കാണ് 21 ദിവസം കഴിഞ്ഞ ഇന്നലെ മുതൽ രണ്ടാം ഡോസ് നൽകാൻ തുടങ്ങിയത്. ആദ്യഡോസ് സ്വീകരിച്ച ആദ്യപ്രവാസിയായ 88കാരനായ സിറിയൻ സ്വദേശി മുഹമ്മദ് ഫ്രസാത് 21 ദിവസത്തിന് േശഷം ഇന്നലെ രണ്ടാമെത്ത ഡോസും സ്വീകരിച്ചു. ഖത്തർ യൂനിവേഴ്സിറ്റി മുൻപ്രസിഡൻറ് ഡോ. അബ്ദുല്ല അൽകുബൈസിയും രണ്ടാം ഡോസ് സ്വീകരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.
ആദ്യഘട്ടത്തിൽ 70 വയസ്സും അതിനുമുകളിലുമുള്ളവർ, ദീർഘകാല രോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് കോവിഡ് കുത്തിവെപ്പ് നൽകിയിരുന്നത്. എന്നാൽ പിന്നീട് 65 വയസ്സും അതിനുമുകളിലുമുള്ളവർക്കും കുത്തിവെപ്പ് നൽകാൻ പൊതുജനാരോഗ്യമന്ത്രാലയം തീരുമനിക്കുകയായിരുന്നു. കുത്തിവെപ്പിെൻറ ആദ്യഘട്ടം ജനുവരി 31ന് അവസാനിക്കും. മൊഡേണ വാക്സിനും ഉടൻതന്നെ രാജ്യത്ത് എത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും സൗജന്യമായാണ് കുത്തിവെപ്പ്. ഖത്തർ യൂനിവേഴ്സിറ്റി അൽവാബ് ഹെൽത്ത് സെൻറർ, അൽ ഖോർ ഹെൽത്ത് സെൻറർ, അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ് ഹെൽത്ത് സെൻററുകളിലാണ് കോവിഡ് കുത്തിവെപ്പ് സൗകര്യമുള്ളത്.
മുൻഗണന പട്ടികയിൽ ഉള്ളവർ ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് അറിയിപ്പ് വന്നതിനുശേഷം നേരിട്ട് ആശുപത്രികളിൽ എത്തി കുത്തിവെപ്പ് എടുക്കുകയാണ് വേണ്ടത്. ഇവരിൽ വാക്സിൻ സ്വീകരിക്കാനായി അറിയിപ്പ് ലഭിക്കാത്തവർ 40277077 എന്ന ഹോട്ട്ലൈൻ നമ്പറിൽ അപ്പോയിൻറ്മെൻറിനായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ മുൻഗണന പട്ടികയിൽ ഉൾപ്പെടാത്ത മറ്റുള്ളവർക്ക് വാക്സിൻ നൽകുന്നില്ല. അത്തരക്കാർ തങ്ങളുെട അവസരം വരുന്നതുവരെ കാത്തിരിക്കണം.
ഫൈസർ ബയോൻടെക്, മൊഡേണ കമ്പനികളുമായാണ് വാക്സിനായി മന്ത്രാലയം കരാറിൽ ഒപ്പുവെച്ചത്. നിലവിൽ ഫൈസർ ബയോൻടെക് വാക്സിനാണ് രാജ്യത്ത് നൽകുന്നത്. ആദ്യ ഷോട്ട് (ഇൻജക്ഷൻ) നൽകിയതിന് ശേഷം 21 ദിവസം കഴിഞ്ഞതിനു ശേഷം മാത്രമേ കോവിഡ് വാക്സിെൻറ രണ്ടാമത്തെ ഷോട്ട് ഒരാൾക്ക് നൽകൂ. രണ്ടാമത്തെ ഷോട്ട് നൽകുന്ന ദിവസം ആരോഗ്യപ്രവർത്തകർ ബുക്ക് ചെയ്യും. ഈ തീയതി ഓർത്തുവെച്ച് മുടക്കം വരാതെ തന്നെ രണ്ടാമത്തെ ഷോട്ടിന് കൃത്യസമയത്തുതന്നെ എത്തി വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. ഇത് സുപ്രധാനമായ കാര്യമാണ്. ഇതിൽ വീഴ്ചവന്നാൽ വാക്സിെൻറ ഫലപ്രാപ്തിയെ ബാധിക്കാൻ സാധ്യതയുണ്ട്.
വാക്സിെൻറ രണ്ടാമത് ഡോസ് സ്വീകരിച്ചതിനുശേഷം ഏകദേശം ഒരാഴ്ച കഴിഞ്ഞാണ് വൈറസിൽനിന്ന് പൂർണമായ പ്രതിരോധശേഷി കൈവരിക്കുക. വാക്സിൻ സ്വീകരിച്ചവരിൽ ഇതുവരെ ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് പി.എച്ച്.സി.സി ഓപറേഷൻസ് വാക്സിനേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. സമ്യ അൽ അബ്ദുല്ല പറയുന്നു.
ചിലരെ ഒഴിവാക്കിയെന്നത് തെറ്റ്
ദോഹ: ചിലവിഭാഗങ്ങളെ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽനിന്ന് ഒഴിവാക്കി എന്ന രൂപത്തിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ കുത്തിവെപ്പിൽനിന്ന് ഒഴിവാക്കിയെന്നതരത്തിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വാക്സിനുമായി ബന്ധെപ്പട്ട സംശയങ്ങൾക്ക് കോവിഡ് ഹെൽപ്ലൈൻ നമ്പറായ 16000ത്തിൽ വിളിക്കണമെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.