ദോഹ: ബിഗ് സ്ക്രീനിനു മുന്നിൽ, വിശാലമായ പാർക്കിങ് ഏരിയയിൽ വാഹനത്തിനുള്ളിൽ ഇരുന്ന് സിനിമ ആസ്വദിക്കാനുള്ള സംവിധാനമായ 'ഡ്രൈവ് ഇൻ സിനിമ' ഇക്കുറിയുമുണ്ടാവുമെന്ന് അജ്യാൽ ഫിലിം ഫെസ്റ്റിവൽ സംഘാടകർ. കോവിഡ് സാഹചര്യത്തിൽ നടപ്പാക്കിയ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചതും സുരക്ഷിതവുമായ മാർഗമെന്ന നിലയൽ ഈ സീസണിലും തുടരുമെന്ന് സംഘാടകർ. ലുസൈല്‍ സിറ്റിയിലാണ് ഇതിനായുള്ള വലിയ സ്ക്രീനും മൈതാനവും തയാറാക്കുന്നത്.
നവംബര്‍ 10 മുതൽ 13 വരെയുള്ള ദിവസങ്ങളിലായി ആറ് സിനിമകളാണ് ഡ്രൈവ് ഇന്‍ സിനിമ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുക. ഫാമിലി എൻറര്ടെയ്ന്മെൻറും ഹൊറര്‍ സ്വഭാവത്തിലുള്ളതും ഉൾപ്പെടെ ആറ് ക്ലാസിക് ചിത്രങ്ങളാണ് മൂന്നു ദിവസങ്ങളിലായി പ്രദർശിപ്പിക്കുക. നവംബര്‍ 10ന് വൈകീട്ട് ആറരക്ക് ദ ഗോള്‍ഡന്‍ ഓര്‍ബ് ആണ് ആദ്യ ചിത്രം. നവംബര്‍ 11ന് വൈകീട്ട് ആറരക്ക് ഹാരി പോട്ടര്‍ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോണ്‍. അന്നുതന്നെ അർധരാത്രി 12ന് ചൈല്‍ഡ്സ് പ്ലേ, 12ന് വൈകീട്ട് ആറരക്ക് വണ്‍ ഹണ്ട്രഡ് ആൻഡ് വണ്‍ ഡാല്‍മേഷ്യന്‍സ്, അന്നുതന്നെ രാത്രി പന്ത്രണ്ടിന് ദ കണ്ജ്വറിങ്, അവസാന ദിനമായ 13ന് രാത്രി 10 മണിക്ക് അനബെല്ല എന്നിങ്ങനെയാണ് പ്രദര്‍ശന ചിത്രങ്ങളും സമയവും. 100 മുതല്‍ 150 റിയാല്‍ വരെയാണ് വാഹനങ്ങള്‍ക്ക് ഈടാക്കുന്ന ടിക്കറ്റ് നിരക്ക്. കുടുംബങ്ങളായും സുഹൃത്തുക്കളായും പ്രദര്‍ശനത്തിനെത്താം. www.dohafilminstitute.com/festival എന്ന ലിങ്ക് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.