ദോഹ: ഹെൽത്ത് കാർഡില്ലാത്തവർ ഉടൻ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നും കോവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിർദേശമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിപടിയായി രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും കോവിഡ് വാക്സിൻ നൽകുമെന്ന് മന്ത്രാലയത്തിലെ വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞു. മന്ത്രാലയം ഇൻസ്റ്റഗ്രാമിലൂെട നടത്തുന്ന ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാവർക്കും വാക്സിൻ സൗജന്യമായാണ് നൽകുന്നത്. ആർക്കും നിർബന്ധമല്ല. എന്നാൽ, തങ്ങളെയും മറ്റുള്ളവരെയും രോഗത്തിൽനിന്ന് രക്ഷിക്കാനായി വാക്സിൻ സ്വീകരിക്കാൻ എല്ലാവരെയും മന്ത്രാലയം പ്രേരിപ്പിക്കുമെന്നും അവർ പറഞ്ഞു.
ഹെൽത്ത് കാർഡില്ലാത്തവർ കാർഡുകൾക്കായി ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണം. എല്ലാ ആളുകൾക്കും കോവിഡ് വാക്സിൻ കുത്തിവെപ്പ് നൽകും. സ്വകാര്യ മെഡിക്കൽ ഇൻഷുറൻസ് ഉള്ളവർക്കും ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കും ഇത് നിർബന്ധമാകും. ഇതിനാൽ കാർഡ് ഇല്ലാത്തവർ അതിനായി ആശുപത്രികളിൽ രജിസ്റ്റർ െചയ്ത് കാർഡ് ഉടൻ നേടണം. ഹെൽത്ത് കാർഡിനായി രജിസ്റ്റർ ചെയ്ത, വാക്സിൻ സ്വീകരിക്കാൻ യോഗ്യരായ ആളുകളുമായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) ജീവനക്കാർ ബന്ധപ്പെടും. സർക്കാർ ആശുപത്രികളിൽ സൗജന്യചികിത്സ കിട്ടാൻ ഹെൽത്ത് കാർഡ് നിർബന്ധമാണ്. കാർഡ് ലഭിക്കാനായി ഒന്നുകിൽ അടുത്തുള്ള ആശുപത്രികൾ സന്ദർശിക്കണം. അെല്ലങ്കിൽ ഇൗയടുത്ത് തുടങ്ങിയ പി.എച്ച്.സി.സിയുടെ 'െനർആക്കും' ആപ്പിൽ വേണ്ട രേഖകൾ സമർപ്പിച്ച് അപേക്ഷിക്കുകയും ചെയ്യാം. സ്മാർട്ട്ഫോണുകളിലൂടെ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായുള്ള പുതിയ ആപ്പാണ് 'നെർആക്കും'.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ ലഭിക്കാനുള്ള െഹൽത്ത് കാർഡിനുള്ള അപേക്ഷ ആപ്പിലൂടെ നൽകാനാകും. ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഡോക് ടർമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഹെൽത്ത് കാർഡ് പുതുക്കൽ സൗകര്യങ്ങൾ, ആപ് ഉപഭോക്താവിനും വീട്ടുകാർക്കുമുള്ള അടുത്ത പി.എച്ച്.സി.സി അപ്പോയിൻറ്മെൻറ് തുടങ്ങിയ സേവനങ്ങൾ പുതിയ ആപ്പിൽ ലഭ്യമാണ്. കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ സ്വീകരിക്കാൻ അർഹരായവരിൽ വാക്സിൻ സ്വീകരിക്കാനായി അറിയിപ്പ് ലഭിക്കാത്തവർ 40277077 എന്ന ഹോട്ട്ലൈൻ നമ്പറിൽ അപ്പോയിൻറ്മെൻറിനായി ബന്ധപ്പെടണം. നിലവിൽ മുൻഗണനപട്ടികയിൽ ഉൾപ്പെടാത്ത മറ്റുള്ളവർക്ക് നിലവിൽ വാക്സിൻ നൽകുന്നില്ല. അത്തരക്കാർ തങ്ങളുെട അവസരം വരുന്നതുവരെ കാത്തിരിക്കണം. വാക്സിൻ സ്വീകരിക്കാൻ അർഹരായ മുതിർന്നവരുടെ പ്രായപരിധി 70 വയസ്സിൽനിന്ന് 65 ആയി കഴിഞ്ഞ ദിവസം കുറച്ചിരുന്നു. ഇനി മുതൽ 65നും അതിന് മുകളിലും പ്രായമുള്ളവരും വാക്സിൻ മുൻഗണനാപട്ടിയിൽ ഉണ്ടാകും. നേരത്തേ ഇത് 70 വയസ്സാ യിരുന്നു.
കോവിഡ് വാക്സിൻ കാമ്പയിൻ പുരോഗമിക്കുന്നു
ഡിസംബർ 23 മുതൽ ആരംഭിച്ച കോവിഡ് വാക്സിൻ കാമ്പയിൻ വിജയകരമായി മുന്നോട്ട്. ഖത്തർ യൂനിവേഴ്സിറ്റി അൽവാബ് ഹെൽത്ത് സെൻറർ, അൽ ഖോർ ഹെൽത്ത് സെൻറർ, അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, അൽ തുമാമ, മുഐദർ എന്നീ പത്ത് ഹെൽത്ത് സെൻററുകളിലാണ് കുത്തിവെപ്പ് സൗകര്യമുള്ളത്. ആരോഗ്യപ്രവർത്തകർ, പ്രായമായവർ, ദീർഘകാലരോഗമുള്ളവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇവർ ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് അറിയിപ്പ് വന്നതിനുശേഷം നേരിട്ട് ആശുപത്രികളിലെത്തി കുത്തിവെപ്പ് എടുക്കുകയാണ് വേണ്ടത്.
രാജ്യത്ത് അടുത്ത ബാച്ച് കോവിഡ് വാക്സിൻ കൂടി ഉടൻ എത്തുമെന്നും ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്നും പൊതുജനാരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ ഫൈസർ ബയോൻടെക് വാക്സിനാണ് രാജ്യത്ത് എത്തിയിരിക്കുന്നത്. ആദ്യ ഷോട്ട് (ഇൻജക്ഷൻ) നൽകിയതിനുശേഷം 21 ദിവസങ്ങൾ കഴിഞ്ഞതിനു ശേഷം മാത്രമേ കോവിഡ് വാകസിെൻറ രണ്ടാമത്തെ ഷോട്ട് ഒരാൾക്ക് നൽകൂ. രണ്ടാമത്തെ ഷോട്ട് നൽകുന്ന ദിവസം ആരോഗ്യപ്രവർത്തകർ ബുക്ക് ചെയ്യും. ഈ തീയതി ഓർത്തുവെച്ച് മുടക്കംവരാതെതന്നെ രണ്ടാമത്തെ ഷോട്ടിന് കൃത്യസമയത്തുതന്നെ എത്തി വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്.
ഇത് സുപ്രധാനമായ കാര്യമാണ്. ഇതിൽ വീഴ്ച വന്നാൽ വാക്സിെൻറ ഫലപ്രാപ്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. വാക്സിെൻറ രണ്ടാമത് ഡോസ് സ്വീകരിച്ചതിനു ശേഷം ഏകദേശം ഒരാഴ്ച കഴിഞ്ഞാണ് വാക്സിൻ ശരീരത്തിൽ കൊറോണ വൈറസിൽനിന്ന് പൂർണമായ പ്രതിരോധശേഷി കൈവരിക്കുക. കുത്തിവെപ്പ് തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുേമ്പാഴും വാക്സിൻ സ്വീകരിച്ചവരിൽ ഇതുവരെ ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. മൊഡേണ കമ്പനിയുടെ കോവിഡ് വാക്സിൻ കൂടി അടുത്ത ആഴ്ചകളിൽ രാജ്യത്ത് എത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ശൈഖ് ജൂആൻ കുത്തിവെപ്പെടുത്തു
ദോഹ: ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി കോവിഡ് വാക്സിൻ കുത്തിവെെപ്പടുത്തു. താൻ ആദ്യഡോസ് വാക്സിൻ സ്വീകരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിനും ആരോഗ്യപ്രവർത്തകർക്കും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയടക്കമുള്ള പ്രമുഖർ ഇതിനകം വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. ഡിസംബർ 23നാണ് രാജ്യത്ത് വാക്സിൻ കാമ്പയിൻ തുടങ്ങിയത്. പത്ത് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലായാണ് ഫൈസർ ബയോൻടെക് കമ്പനിയുടെ വാക്സിൻ സൗജന്യമായി വിദേശികൾക്കും സ്വദേശികൾക്കും നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.