ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട

ദോഹ: ഇന്ത്യയിൽ നിന്ന്​ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട. കോവിഷീല്‍ഡ് വാക്സിന്​ ഖത്തർ അധികൃതർ അംഗീകാരം നൽകി​യതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. രണ്ടാം ഡോസ്​ എടുത്ത്​ രണ്ടാഴ്​ച കഴിഞ്ഞ്​ ഖത്തറിൽ എത്തുന്നവർക്കാണ്​ ഇളവ്. വാക്​സിൻ എടുത്തതിൻെറ സർട്ടിഫിക്കറ്റ്​ യാത്രക്കാരൻെറ കൈവശം ഉണ്ടായിരിക്കണം. ഏപ്രിൽ 25 മുതലാണ്​ പുതിയ തീരുമാനം പ്രാബല്യത്തിൽ വരിക. ഫൈസർ, മൊഡേണ എന്നീ വാക്​ സിനുകളാണ്​ ഖത്തറിൽ നിലവിൽ എല്ലാവർക്കും സൗജന്യമായി നൽകുന്നത്​. ആസ്​ട്രസെനക, ജോൺസൺ ആൻറ്​ ജോൺസൻ എന്നിവക്കും ഖത്തർ അംഗീകാരം നൽകിയിരുന്നു. ഈ പട്ടികയിലാണ്​ ഇപ്പോൾ കോവിഷീൽഡിനെയും ഉൾ​െപ്പടുത്തിയിരിക്കുന്നത്​.

ആദ്യഘട്ടത്തിൽ ഖത്തറിൽ നിന്ന്​ വാക്​സ​ിൻ സ്വീകരിച്ച്​ ആറുമാസത്തിനുള്ളിൽ തിരിച്ചെത്തുന്നവർക്ക്​ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. ഇന്ത്യയടക്കമുള്ള കോവിഡ്​ ഭീഷണി കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന്​ ഖത്തറിൽ എത്തുന്നവർക്ക്​ ഒരാഴ്​ച ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്​. ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന്​ കോവിഷീൽഡ്​ വാക്​സ​ിൻ എടുത്തവരെയും ഹോട്ടൽ ക്വാറൻറീനിൽ നിന്ന്​ ഒഴിവാക്കുകയാണ്​ ഇപ്പോൾ ചെയ്​തിരിക്കുന്നത്​. ആയിരക്കണക്കിന്​ ഇന്ത്യക്കാർക്ക്​ ഖത്തർ തീരുമാനം പ്രയോജനം ചെയ്യും. ഖത്തറിലെ ഏറ്റവും കൂടുതൽ പ്രവാസികൾ ഇന്ത്യക്കാരാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.