ദോഹ: ഗതാഗതസുരക്ഷ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് ഇനി മുതൽ ദേശീയ ഗതാഗത സുരക്ഷ പുരസ്കാരം നൽകുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിന് കീഴിലാണ് ദേശീയ ഗതാഗത സുരക്ഷ പുരസ്കാരം. ഈ രംഗത്ത് സംഭാവനകളർപ്പിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് പുരസ്കാരം നൽകുക. പുരസ്കാരം ഏർപ്പെടുത്തുന്നതിെൻറ പ്രഖ്യാപനം ആഭ്യന്തര മന്ത്രാലയം നടത്തി. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ഗതാഗത സുരക്ഷ സമിതിയും ഖത്തർ യൂനിവേഴ്സിറ്റിയും ചേർന്നാണ് 'ദി ട്രാഫിക് സേഫ്റ്റി അവാർഡ് ഫോർ ദി സ്റ്റേഫ് ഓഫ് ഖത്തർ' എന്ന പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഖത്തർ യൂനിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ പുരസ്കാരത്തിെൻറ വെബ്സൈറ്റ് പ്രകാശനവും നടത്തി. www.roadsafety.qa എന്നതാണ് വെബ്സൈറ്റ്. ഖത്തറിെൻറ വിഷൻ 2030നോടനുബന്ധിച്ച് ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള 2018-2022 കാലയളവിലേക്കുള്ള പദ്ധതി വിജയകരമായി മുന്നേറുകയാണെന്നും രാജ്യത്തിെൻറ വികസനത്തിൽ ഗതാഗതസുരക്ഷക്ക് നിർണായക സ് ഥാനമാണുള്ളതെന്നും ചടങ്ങിൽ സംസാരിച്ച ഖത്തർ യൂനിവേഴ്സിറ്റി പ്രസിഡൻറ് ഡോ. ഹസൻ റാഷിദ് അൽ ദിർഹം പറഞ്ഞു. ലോകത്ത് പ്രതിവർഷം 1.35 ദശലക്ഷം പേർക്ക് വാഹനാപകടങ്ങളിൽനിന്ന് മാത്രമായി ജീവൻ പൊലിയുന്നുണ്ട്. 20 മുതൽ 50 വരെ ദശലക്ഷം പേർക്ക് ഗുരുതര പരിക്കേൽക്കുന്നുമുണ്ടെന്നും ഡോ. അൽ ദിർഹം ചൂണ്ടിക്കാട്ടി. ഈയടുത്ത കാലത്തായി രാജ്യം ഗതാഗതസുരക്ഷയുടെ കാര്യത്തിൽ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ഇതിൽ എല്ലാവർക്കും പ്രത്യേകിച്ച് ഗതാഗത ജനറൽ ഡയറക്ടറേറ്റിനും ദേശീയ ഗതാഗത സുരക്ഷ സമിതിക്കും പ്രത്യേകം നന്ദി അറിയിക്കുകയാണ്. വാഹനാപകടങ്ങൾ കുറക്കുന്നതിൽ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ് ഥാപനങ്ങളുടെയും പങ്ക് നിർണായകമായിട്ടുണ്ട്. ഖത്തർ യൂനിവേഴ്സിറ്റിക്കു കീഴിലുള്ള ഖത്തർ ട്രാൻസ്പോർട്ട് ആൻഡ് ട്രാഫിക് സേഫ്റ്റി സെൻററും ദേശീയ ഗതാഗത സുരക്ഷാ സമിതിയും കൈകോർത്ത് ഗതാഗതസുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ ബോധവത്കരണം നടത്തുന്നത് ആസൂത്രണം ചെയ്യുകയാണ്. ഇതിെൻറ ഭാഗമായാണ് പുരസ്കാര പ്രഖ്യാപനവും. 'ഗതാഗതത്തിന് ഏറ്റവും സുരക്ഷിതമായ ഇടം' എന്നതാണ് നമ്മുടെ പരമമായ ലക്ഷ്യം.
വിവിധ സ്ഥാപനങ്ങളോടൊപ്പം വ്യക്തികളും നമ്മുടെ സംരംഭത്തിൽ പങ്കാളികളാകണം. അവരുടെ നൂതന ആശയങ്ങൾക്കും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കാനാകുമെന്നും ഖത്തർ യൂനിവേഴ്സിറ്റി പ്രസിഡൻറ് വിശദീകരിച്ചു.
രാജ്യത്ത് ഗതാഗത സുരക്ഷ ഉറപ്പാക്കുകയാണ് നമ്മുടെ പ്രധാന ലക്ഷ്യമെന്ന് ദേശീയ ഗതാഗത സുരക്ഷ സമിതി ഡയറക്ടർ ജനറലും സെകൻഡ് ഡെപ്യൂട്ടി ചെയർമാനുമായ ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ ഷഹ്വാനി പറഞ്ഞു. റോഡ് ശൃംഖല വികസനം, ഗതാഗത സേവനം, തിരക്ക് കുറക്കുക, ഗതാഗത ആസൂത്രണം, ഭൂമിയുടെ ഉപയോഗം എന്നിവയെല്ലാം ഇതിൽ പ്രധാനപ്പെട്ടതാണെന്നും ബ്രിഗേഡിയർ അൽ ഷഹ്വാനി വ്യക്തമാക്കി.
2013-2022 കാലയളവിലേക്കുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള റോഡ് സുരക്ഷ ആക്ഷൻ പ്ലാനാണ് നമുക്ക് മുന്നിലുള്ളതെന്നും ചടങ്ങിൽ ബ്രിഗേഡിയർ എൻജി. മുഹമ്മദ് അബ്ദുല്ല അൽ മൽകി പറഞ്ഞു. ഖത്തർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ട്രാഫിക് സേഫ്റ്റി സെൻറർ മേധാവി ഡോ. മുഹമ്മദ് യൂസുഫ് അൽ ഖറദാവിയാണ് www.roadsafety.qa വെബ്സൈറ്റ് പ്രകാശനം ചെയ്തത്.
ദോഹ: ഖത്തറിെൻറ റോഡ് സുരക്ഷ മേഖലയിൽ നിർണായകമായ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പദ്ധതികൾക്കുമാണ് അവാർഡുകൾ നൽകുക. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കുമായുള്ള ഗതാഗത ബോധവത്കരണം, ശാസ്ത്ര-എൻജിനീയറിങ് മേഖലകളിലെ നൂതനാശയങ്ങൾ, കല-ബൗദ്ധിക സൃഷ്ടികൾ എന്നിവയെല്ലാം അവാർഡിനായി പരിഗണിക്കും.
ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതി വിജയിപ്പിക്കുന്ന കാര്യത്തിൽ പ്രത്യേക സംഭാവന നൽകുന്നവർ, ഏറ്റവും മികച്ച നൂതനമായ പദ്ധതികൾ, ഗതാഗതസുരക്ഷയിൽ നിർണായക പങ്ക് വഹിക്കുന്ന കണ്ടുപിടിത്തങ്ങൾ, മികച്ച ഗതാഗത ബോധവത്കരണ പരിപാടികൾ തുടങ്ങിയവയെയാണ് അവാർഡിനായി പരിഗണിക്കുക.
www.roadsafety.qa എന്ന സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. നവംബർ 29 മുതൽ അവാർഡിനായി നാമനിർദേശം നൽകാം. ജൂലൈ 2021 ആണ് അവസാന തീയതി.നവംബർ 2021നാണ് അവാർഡുകൾ ആർക്കൊക്കെയാണെന്ന് പ്രഖ്യാപിക്കുക.
രാജ്യത്ത് ജനസംഖ്യ വർധിക്കുന്നതിനിടയിലും കാറുകളുടെ എണ്ണം കൂടുന്നതിനിടയിലും ൈഡ്രവിങ് ലൈസൻസ് എടുക്കുന്നവർ വർധിച്ച സാഹചര്യത്തിലും ഇവിടെയുള്ള വാഹനപകട മരണനിരക്ക് വൻതോതിൽ കുറക്കാൻ ഖത്തറിനായിട്ടുണ്ട്. ലക്ഷം പേരിൽ 4.4 മാത്രമാണ് മരണനിരക്ക്.
നിരവധി അറബ് രാജ്യങ്ങളുമായും യൂറോപ്യൻ, അമേരിക്കൻ, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. ദേശീയ ഗതാഗത സുരക്ഷ സമിതി ഡയറക്ടർ ജനറലും സെക്കൻഡ് ഡെപ്യൂട്ടി ചെയർമാനുമായ ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ ഷഹ്വാനി അറിയിച്ചതാണ് ഇക്കാര്യം. ഗതാഗത സുരക്ഷ രംഗത്ത് പുതിയ പുരസ്കാരത്തിന് ഇവിടെ നാന്ദി കുറിച്ചിരിക്കുകയാണ്.
ഗതാഗത സുരക്ഷ രംഗത്ത് വലിയ മുന്നേറ്റത്തിന് ഇത് കാരണമാകും. ഈ രംഗത്ത് സംഭാവനകളർപ്പിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പുരസ്കാരത്തിൽ പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.