ദോഹ: 2022 ട്വൻറി20 ലോകകപ്പ് ക്രിക്കറ്റ് ഏഷ്യൻ 'എ' യോഗ്യത റൗണ്ടിൽ തുടർച്ചയായ ജയത്തോടെ ബഹ്റൈൻ ഒന്നാമത്. ഏഷ്യൻ ടൗൺ സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ സൗദി അറേബ്യയെ 18 റൺസിന് തോൽപിച്ച ബഹ്റൈൻ പോയൻറ് പട്ടികയിൽ ഒന്നാമതെത്തി. മറ്റൊരു മത്സരത്തിൽ കുവൈത്ത് അഞ്ചു വിക്കറ്റിന് മാലദ്വീപിനെ തോൽപിച്ച് നില ഭദ്രമാക്കി. ഇതോടെ, വെള്ളിയാഴ്ച നടക്കുന്ന ഖത്തർ - കുവൈത്ത് അവസാന മത്സരം ഗ്രൂപ്പിൽ നിന്നുള്ള േഗ്ലാബൽ ക്വാളിഫയർ വിജയിയെ നിശ്ചയിക്കുന്നതിൽ നിർണായകമാവും.
നാല് കളി പൂർത്തിയാക്കിയ ബഹ്റൈൻ ആറു പോയൻറുമായി ഒന്നാമതാണ്. നാലു പോയൻറുമായി കുവൈത്തും ഖത്തറുമാണ് തൊട്ടു പിന്നിലുള്ളത്. ഇന്ന് ജയിക്കുന്നവർ കൂടിയാവുന്നതോടെ ഒന്നാം സ്ഥാനത്ത് രണ്ടുപേരായി മാറും. അതോടെ റൺ നിരക്കിെൻറ അടിസ്ഥാനത്തിലാവും ഗ്രൂപ് ജേതാക്കളെ നിശ്ചയിക്കുന്നത്.
മൂന്ന് സ്ഥാനങ്ങളിലുള്ള ബഹ്റൈൻ (1.662), കുവൈത്ത് (2.409), ഖത്തർ (1.037) എന്നിവരുടെ റൺ നിരക്ക് ഇങ്ങനെയാണ്. കുവൈത്ത് ജയിച്ചാൽ മികച്ച റൺറേറ്റുമായി അവർക്ക് മുന്നേറാം. അതേസമയം, ഖത്തറിന് മികച്ച മാർജിനിലെ ജയം ഉണ്ടെങ്കിലേ ബഹ്റൈനെ മറികടന്ന് ഒന്നാമതെത്താൻ കഴിയൂ.
വ്യാഴാഴ്ച നടന്ന മത്സരത്തിൽ ബഹ്റൈൻ ഒമ്പതിന് 179 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ സൗദിക്ക് 20ഓവറിൽ ആറിന് 161 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ബഹ്റൈന് 18 റൺസിെൻറ ജയം.
മാലദ്വീപിനെ 103 റൺസിൽ പുറത്താക്കിയ കുവൈത്ത്, 12 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 107റൺസ് നേടി നിർണായക ജയം സ്വന്തമാക്കി.
കുവെത്തിെൻറ മലയാളി താരമായ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി എഡിസൺ സിൽവ 58 റൺസെടുത്ത് കളിയിലെ താരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.