ദോഹ: നാലുവർഷത്തെ ഇടവേളക്കുശേഷം ഖത്തറിലേക്ക് നിയമിതനായ യു.എ.ഇ അംബാസഡർ ശൈഖ് സായിദ് ബിൻ ഖലീഫ ബിൻ സുൽത്താൻ അൽ നഹ്യാൻ ഉൾപ്പെടെയുള്ള നയതന്ത്രപ്രതിനിധികളുടെ സ്ഥാനപത്രം ഏറ്റുവാങ്ങി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഗൾഫ് ഉപരോധത്തിനുശേഷം, ദീർഘനാളത്തെ ഇടവേളക്കു ശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് ഖത്തറും യു.എ.ഇയും ഇരു രാജ്യങ്ങളിലേക്കും അംബാസഡർമാരെ നിയമിച്ചത്.
ബുധനാഴ്ച രാവിലെ അമിരി ദിവാനിലായിരുന്നു അമീർ യു.എ.ഇ അംബാസഡറുടെ സ്ഥാനപത്രം സ്വീകരിച്ചത്. മാൾട്ട അംബാസഡർ സിമോൺ പൊളിചിനോ, നെതർലൻഡ്സ് അംബാസഡർ ഫെർഡിനാൻഡ് ലാൻസ്റ്റിൻ, സ്വിസ് അംബാസഡർ ഫ്ലോറൻസ് ടിൻഗിലേ മാട്ട്ലി, ബോസ്നിയ അംബാസഡർ സാമിർ ഹലിലോവിച് എന്നിവരുടെ സ്ഥാന പത്രങ്ങളും അമീർ ഏറ്റുവാങ്ങി. പുതിയ നയതന്ത്ര പ്രതിനിധികൾക്ക് ആശംസകൾ നേർന്ന അമീർ, ഖത്തറും അവരുടെ രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ ഊഷ്മളമാക്കാനും വികസനത്തിൽ സംഭാവന ചെയ്യാനും കരുത്താവട്ടെയെന്ന് ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.