ദോഹ: അഞ്ചു മുതൽ 11 വയസ്സുവരെ കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ ജനുവരിയിൽ രാജ്യത്ത് എത്തുമെന്ന് മുതിർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഫൈസർ വാക്സിനാണ് കുട്ടികൾക്ക് കുത്തിവെക്കുന്നത്.ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സിദ്ര മെഡിസിൻ ചീഫ് പീഡിയാട്രിക് ഇൻഫക്ഷൻ വിഭാഗം മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ജനാഹിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരിയിൽ കുട്ടികളുടെ വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കുന്നതോടെ പ്രതിരോധ മരുന്ന് നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചിനും 11നും ഇടയിലുള്ള കുട്ടികൾ കോവിഡ് വ്യാപനത്തിൽ കാര്യമായി പങ്കുവഹിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ കുട്ടികളിൽ ഫലപ്രദവും സുരക്ഷിതവുമാണ്. ഇതുവരെയുള്ള പഠനങ്ങൾ പ്രകാരം കുട്ടികളിൽ പാർശ്വഫലങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. മുതിർന്നവർക്ക് നൽകുന്ന ഡോസിനെ അപേക്ഷിച്ച് കുട്ടികൾക്ക് നൽകുന്ന കോവിഡ് വാക്സിൻ ഡോസിെൻറ അളവ് കുറവാണ് -ഡോ. മുഹമ്മദ് ജനാഹി പറഞ്ഞു. 'ഫൈസർ വാക്സിനാണ് കുട്ടികൾക്കായി തയാറാവുന്നത്. മൂന്നിലൊന്നായി ഡോസ് അളവ് കുറച്ചാണ് വാക്സിൻ നൽകുന്നത്. 12ന് മുകളിലുള്ളവർക്ക് 30 മൈക്രോ ഗ്രാമാണ് ഒരു ഡോസ് മരുന്നെങ്കിൽ, 5-11 വയസ്സുകാർക്ക് 10 മൈക്രോ ഗ്രാമാണ് ഒരു ഡോസിൽ നൽകുന്നത്. മൂന്നാഴ് ഇടവേളയിൽ രണ്ടാം ഡോസും കുട്ടികൾക്ക് സ്വീകരിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.