എം.​സി. സു​ബൈ​ർ

യൂ​ത്ത് ഫ്ര​ൻ​ഡ്സ് വാ​ർ​ഷി​ക​വും പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ​വും നാ​ളെ

ദോ​ഹ: യൂ​ത്ത് ഫ്ര​ൻ​ഡ്സ് നാ​ദാ​പു​രം പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​വും ആ​നാ​ണ്ടി സ്മാ​ര​ക പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ​വും ‘മി​ക​വ്’ എ​ന്ന പേ​രി​ൽ നാ​ളെ വൈ​കീ​ട്ട് ഏ​ഴി​ന് സ​ൽ​വ റോ​ഡി​ലെ അ​ത്‌​ല​ൻ ഹാ​ളി​ൽ ന​ട​ക്കും. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും മു​ൻ ഖ​ത്ത​ർ പ്ര​വാ​സി​യു​മാ​യ ആ​നാ​ണ്ടി മൊ​യ്‌​ദു ഹാ​ജി​യു​ടെ പേ​രി​ൽ നാ​ദാ​പു​രം മേ​ഖ​ല​യി​ൽ നി​ന്നു​ള്ള നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​നു​ള്ള പു​ര​സ്കാ​ര​വും ച​ട​ങ്ങി​ൽ​വെ​ച്ച് ന​ൽ​ക​പ്പെ​ടും.

പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​നാ​യ നാ​ദാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ക​ലാ സാം​സ്കാ​രി​ക ​പ്ര​വ​ർ​ത്ത​ക​നു​മാ​യ എം.​സി. സു​ബൈ​റി​ന് സ​ഫാ​രി ഗ്രൂ​പ് എം.​ഡി സൈ​നു​ൽ ആ​ബി​ദീ​ൻ സ​മ്മാ​നി​ക്കും. നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം ലീ​ഗ് ജ​ന. സെ​ക്ര​ട്ട​റി ഇ​ട​ത്തി​ൽ നി​സാ​ർ മാ​സ്റ്റ​ർ അ​തി​ഥി​യാ​വും. കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി സ​ലിം നാ​ല​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags:    
News Summary - Youth Friends Annual Day and Award Presentation Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.