ദോഹ: യൂത്ത് വിങ് ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫിറോസ് ബാബു മെമ്മോറിയൽ സെവൻസ് ഫുട്ബാളിൽ കൊണ്ടോട്ടി മണ്ഡലം ജേതാക്കളായി. ദോഹ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 2-0ത്തിന് പൊന്നാനിയെ തോൽപ്പിച്ചാണ് കൊണ്ടോട്ടി കിരീടം നേടിയത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ആഷിക് പൊന്നാനിയെയും ടോപ് സ്കോററായി ഫവാസ് കൊണ്ടോട്ടിയെയും മികച്ച ഗോൾകീപ്പറായി സക്കീർ കോട്ടക്കലിനെയും മികച്ച പ്രതിരോധനിരക്കാരനായി ജിതിൻ പെരിന്തൽമണ്ണയെയും ഫൈനലിലെ മികച്ച കളിക്കാരനായി ഷാനിദ് കൊണ്ടോട്ടിയെയും തിരഞ്ഞെടുത്തു.
ജേതാക്കൾക്കുള്ള റോളിങ് ട്രോഫി ഖത്തർ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസയും ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാനും ചേർന്ന് സമ്മാനിച്ചു. വിന്നേഴ്സ് ട്രോഫി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത്, സിദ്ദീഖ് വാഴക്കാട്, അലി മൊറയൂർ എന്നിവർ ചേർന്നും റണ്ണേഴ്സ് ട്രോഫി യൂത്ത് വിങ് ചെയർമാൻ ശാക്കിർ ജലാൽ ജനറൽ കൺവീനർ സിദ്ദീഖ് പറമ്പൻ എന്നിവർ ചേർന്നും സമ്മാനിച്ചു. ജേതാക്കൾക്കും റണ്ണേഴ്സ് ടീമിനും കാഷ് പ്രൈസും മെഡലുകളും സമ്മാനിച്ചു.
സമ്മാനദാന ചടങ്ങിൽ ക്യൂ.എഫ്.എ, ഖിഫ്, ടീ ടൈം ഖത്തർ പ്രതിനിധികൾ പങ്കെടുത്തു. മെഹ്ബൂബ് നാലകത്ത്, അക്ബർ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, അബ്ദുൽ ജബ്ബാർ പാലക്കൽ, ലൈസ് ഏറനാട്, മജീദ് പുറത്തൂർ, മുനീർ പട്ടർകടവ്, ഷംസീർ മാനു എന്നിവർ സംബന്ധിച്ചു. ഓർഗനൈസിങ് ചെയർമാൻ മുഹ്സിൻ വണ്ടൂർ അധ്യക്ഷത വഹിച്ചു. ജന. കൺവീനർ ഫാസിൽ നെച്ചിയിൽ സ്വാഗതവും ജംഷീർ തിരൂരങ്ങാടി നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.