ജിദ്ദ: ഹജ്ജ് കർമങ്ങളുടെ ഭാഗമായി മുസ്ദലിഫയിൽ രാപ്പാർത്ത് വീണ്ടും മിനയിലെത്തി കല്ലേറ് കർമം നിർവഹിക്കാൻ ജംറകളിലെത്തുന്നവരെ ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കം പൂർത്തിയായി.
ആറ് നിലകളിലുള്ള ജംറകളിൽ തീർഥാടകർക്ക് സുഗമമായി കല്ലേറ് കർമം നിർവഹിക്കുന്നതിനുള്ള ഒരുക്കമാണ് ബന്ധപ്പെട്ട വകുപ്പ് പൂർത്തിയാക്കിയിരിക്കുന്നത്.
ജംറകളിലെ ശബ്ദം, പ്രകാശം, കാമറ എന്നീ സംവിധാനങ്ങളും ലിഫ്റ്റുകളും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ഒാരോ നിലകളിലും മണിക്കൂറിൽ 1,20,000 പേരെ ഉൾക്കൊള്ളാനാകും. ഒാരോ മുത്വവ്വഫിന് കീഴിലുള്ള തീർഥാടകർക്ക് കല്ലെറിയാൻ നിശ്ചിത സമയം നിർണയിച്ചിട്ടുണ്ട്.
സമയബന്ധിതമായായിരിക്കും കല്ലെറിയൽ കർമം പൂർത്തിയാക്കുക. തീർഥാടകരുടെ പോക്കുവരവുകൾ നിരീക്ഷിക്കാനും തിരക്കൊഴിവാക്കാനും ജംറകൾക്കുചുറ്റും അവിടേക്ക് എത്തുന്ന പാതകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. നിരീക്ഷണത്തിന് നിരവധി കാമറകളാണ് ജംറകളിൽ സ്ഥാപിച്ചിരിക്കുന്നത്. അഗ്നിശമനത്തിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും നൂതന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.