മുനിസിപ്പാലിറ്റി പരിശോധനക്കിടെ രക്ഷപ്പെടുന്ന ജീവനക്കാർക്ക്​ 10,000 റിയാൽ പിഴ

ജിദ്ദ: മുനിസിപ്പാലിറ്റി പരിശോധന നടത്താനെത്തു​മ്പോൾ സ്ഥാപനങ്ങളിൽനിന്ന്​ മാറിനിൽക്കുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യുന്ന ജീവനക്കാർക്ക്​ 10,000 റിയാൽ പിഴ. ഇങ്ങനെ ചെയ്യുന്നത്​ ഗുരുതര നിയമലംഘനമാണെന്നും ഒരു മുന്നറിയിപ്പും കൂടാതെ പിഴ ചുമത്തുമെന്നും മുനിസിപ്പൽ മന്ത്രാലയം വ്യക്തമാക്കി​. ഈ നിയമം ഒക്​ടോബർ 15 മുതൽ നടപ്പാവും.

മുനിസിപ്പാലിറ്റി ഉദ്യോഗസ്​ഥർ ഏതെങ്കിലും സ്ഥാപനത്തിൽ പരിശോധനക്ക്​ വരു​മ്പോൾ അവിടുത്തെ ജീവനക്കാരൻ മാറിനിന്നാൽ മുന്നറിയിപ്പൊന്നും നൽകാതെ അവിടെ എത്ര ജീവനക്കാരുണ്ടോ അവർക്കെല്ലാം 10,000 റിയാൽ വീതം പിഴ ചുമത്തുമെന്നും സ്ഥാപനം 14 ദിവസത്തേക്ക് അടച്ചിടുമെന്നും കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം വിശദീകരിച്ചു.

നിയമലംഘനത്തെ തുടർന്ന്​ അടച്ചുപൂട്ടിയ സ്ഥാപനത്തി​ൽ പതിച്ച ‘അടപ്പിച്ചു’ എന്ന സ്​റ്റിക്കൽ നീക്കം ചെയ്യുന്നതും അധികാരികളുടെ അനുമതിയില്ലാതെ സ്ഥാപനം വീണ്ടും തുറക്കുന്നതും ഗുരുതര കുറ്റമാണ്​. ഇതിന്​ മുന്നറിയിപ്പില്ലാതെ 40,000 റിയാൽ പിഴ ചുമത്തും. പരിശോധിക്കാൻ മുനിസിപ്പാലിറ്റി ഉദ്യോഗസ്​ഥർ വരു​േമ്പാൾ സ്ഥാപനങ്ങൾ അട​ക്കുന്നതും അവരെ സ്ഥാപനത്തിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതിരിക്കുന്നതും ഗുരുതരമായ കുറ്റമായി കണക്കാക്കും. ഇതിനും 10,000 റിയാലാണ്​ പിഴ.

ആരോഗ്യ സ്ഥാപനത്തിന്​ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ മറികടന്ന് ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കുന്നതും ഗൗരവമായ നിയമലംഘനമാണ്​. 20,000 റിയാലാണ്​ പിഴ. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. സ്ഥാപനം ഏഴ്​ ദിവസത്തേക്ക്​ അടിച്ചിടും. വ്യാപാരസ്ഥാപനങ്ങളിൽ അകാരണമായി സാധനങ്ങൾ വിൽക്കാതിരിക്കുന്നതും സേവനം നൽകേണ്ട സ്ഥാപനങ്ങൾ അത് നൽകാതിരിക്കുന്നതും കുറ്റമാണ്​. അത്തരം സ്ഥാപനങ്ങൾ​ 14 ദിവസത്തേക്ക്​ അടച്ചിടും. 3,000 റിയാൽ പിഴയും ചുമത്തും.

Tags:    
News Summary - 10,000 Riyal fine for employees who escape during municipality inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.