മദീന: ഹജ്ജിന് എത്തിയശേഷം രോഗബാധിതരായി മദീനയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലിരുന്ന 18 തീർഥാടകരെ മക്കയിലെത്തിച്ചു. അറഫയിലെ ജബലുറഹ്മ ആശുപത്രിയിലാണ് ഇവരെ താമസിപ്പിക്കുക. കിടപ്പുരോഗികളായ തീർഥാടകർക്ക് അവരുടെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയാണിത്. എല്ലാ മെഡിക്കൽ ഉപകരണങ്ങളും ഉൾക്കൊള്ളുന്ന 31 ആംബുലൻസുകളിൽ തീർഥാടകരെ മക്കയിലെത്തിച്ചു. ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ 133 പേരടങ്ങിയ സംഘമാണ് അനുഗമിച്ചത്. മദീനക്കും മക്കക്കും ഇടയിൽ ഹിജ്റ റോഡിൽ ഒരുക്കിയിരുന്ന ആറ് ആംബുലൻസുകൾ, രണ്ട് തീവ്രപരിചരണ ആംബുലൻസുകൾ, കൂടാതെ നാല് സപ്പോർട്ട് ആംബുലൻസ് യൂനിറ്റുകൾ, ഒരു ഓക്സിജൻ കാബിൻ, ഒരു മൊബൈൽ പ്രഥമശുശ്രൂഷ വർക്ക്ഷോപ്, രോഗികളുടെ കൂട്ടാളികളെ കൊണ്ടുപോകുന്നതിനുള്ള ഒരു ബസ് എന്നിവയും വാഹനവ്യൂഹത്തിലുൾപ്പെട്ടിരുന്നെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.