റിയാദ്: സൗദിയില്‍ പ്ളാസ്റ്റിക് നിരോധനത്തിന് നീക്കം നടക്കുന്നതായി തദ്ദേശ ഭരണ വകുപ്പിനെ ഉദ്ധരിച്ച് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്ളാസ്റ്റിക്, ടിന്‍, നൈയ്ലോണ്‍ ഷീറ്റ് എന്നിവയില്‍ ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞ് നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള നിയമാവലി ഉടന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിങ് വസ്തുക്കളുടെ ദൂഷ്യത്തെക്കുറിച്ച് പഠിക്കാന്‍ തദ്ദേശഭരണ മന്ത്രാലയം പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആഗോളാട്സ്ഥാനത്തില്‍ പ്ളാസ്റ്റിക് നിരോധനം നടപ്പാക്കിവരുന്നതിന്‍െറ ഭാഗമായാണ് ഉപഭോക്താക്കളുടെ ആരോഗ്യം പരിഗണിച്ച് സൗദിയിലും തദ്ദേശ മന്ത്രാലയം നീക്കം ആരംഭിച്ചത്. ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ബേക്കറികള്‍ എന്നിവ ഭക്ഷണ പാക്കിങിന് സ്വീകരിക്കേണ്ട രീതിയുമായി ബന്ധപ്പെട്ട നിയമാവലി ഉടന്‍ പുറത്തിറക്കും. പ്ളാസ്റ്റികിന് പകരം പാക്കിങിന് അവലംബിക്കാവുന്ന വസ്തുക്കളെക്കുറിച്ചും നിര്‍ദേശമുണ്ടായിരിക്കും.
ഖുബ്സ് (റൊട്ടി) നിര്‍മാണ ബേക്കറികള്‍ പ്ളാസ്റ്റികിന് പകരം കടലാസ് കവറുകള്‍ ഉപയോഗിക്കണമെന്നാണ് പഠനസംഘത്തിന്‍െറ നിര്‍ദേശം. തദ്ദേശവകുപ്പിന് പുറമെ, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മന്ത്രാലയങ്ങളും ആരോഗ്യരംഗത്തെ വിദഗ്ധരും പഠന സംഘത്തില്‍ ഉള്‍പ്പെടുന്നു. പുതിയ നിയമത്തിന്‍െറ മുന്നോടിയായി കിഴക്കന്‍ പ്രവിശ്യ നഗരസഭ ഏതാനും ദിവസം മുമ്പ് പ്ളാസ്റ്റിക് വിരുദ്ധ ബോധവത്കരണ കാമ്പയില്‍ സംഘടിപ്പിച്ചിരുന്നു. കടുത്ത ചൂടോടെ റൊട്ടി (ഖുബ്സ്) പ്ളാസ്റ്റികില്‍ പൊതിയുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു ഇത്.
രാജ്യത്തിന്‍െറ 13 മേഖലയിലും പ്ളാസ്റ്റിക് നിരോധനം പടിപടിയായാണ് നടപ്പാക്കുക. ഇതിന്‍െറ ഭാഗമായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.