ബജറ്റ് വ്യാഴാഴ്ച 

റിയാദ്: സൗദിയുടെ 2017ലേക്കുള്ള വാര്‍ഷിക ബജറ്റ് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസഭ യോഗം ചേര്‍ന്നാണ് ബജറ്റ് അവതരിപ്പിക്കുക. ബജറ്റിലെ വിശദാംശങ്ങള്‍ ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വിളിച്ചുചേര്‍ക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് പുറത്തുവിടുക.
2016ലെ നടപ്പുവര്‍ഷ ബജറ്റിലെ ചെലവുകള്‍ വിലയിരുത്താനും 2017ലേക്കുള്ള ബജറ്റ് അവതരിപ്പിക്കാനുമാണ് വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭ ചേരുന്നത്. ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ ബജറ്റില്‍ വരവില്‍ കവിഞ്ഞ ചെലവ് പ്രതീക്ഷിക്കാമെങ്കിലും കമ്മി മുമ്പ് പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. സൗദി വിഷന്‍ 2030, ദേശീയ പരിവര്‍ത്തന പദ്ധതി 2020 എന്നിവ പുതിയ ബജറ്റില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യ വരുമാന സ്രോതസ്സ് പെട്രോളിയം ഉല്‍പന്നങ്ങളാണെങ്കിലും എണ്ണയിതര വരുമാനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിരിക്കും പുതിയ ബജറ്റ്. 840 ബില്യന്‍ റിയാല്‍ ചെലവും 513 ബില്യന്‍ വരവും കണക്കാക്കിയ 327 ബില്യന്‍ റിയാല്‍ കമ്മി ബജറ്റാണ് 2015 ഡിസംബറില്‍ മുന്‍ ധനകാര്യ മന്ത്രി ഡോ. ഇബ്രാഹീം അസ്സാഫ് അവതരിപ്പിച്ചിരുന്നത്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.