ഐ.എസ് ആക്രമണം; സൗദി, യു.എ.ഇ  യുദ്ധവിമാനങ്ങള്‍ തുര്‍ക്കിയില്‍ 

റിയാദ്: സിറിയയില്‍ ഐ.എസിനെതിരായ ആക്രമണങ്ങള്‍ നടത്തുന്നതിന്‍െറ മുന്നോടിയായി സൗദി യുദ്ധവിമാനങ്ങള്‍ തുര്‍ക്കിയിലത്തെി. വെള്ളിയാഴ്ചയാണ് എഫ്-15 ഇനത്തില്‍പെട്ട നാലു വിമാനങ്ങള്‍ ഇന്‍കര്‍ലിക് വ്യോമ താവളത്തിലത്തെിയത്. സൗദിക്ക് പുറമെ യു.എ.ഇയുടെ യുദ്ധവിമാനങ്ങളും ഇവിടെ എത്തിയിട്ടുണ്ട്. ഐ.എസിനെ തുരത്താന്‍ തുര്‍കിയും സൗദിയും ഈ മാസം ധാരണയിലത്തെിയിരുന്നു. ഇതിന്‍െറ ഭാഗമായി ഇരു രാജ്യങ്ങളുടെയും വ്യോമ സേന കഴിഞ്ഞ ദിവസം സംയുക്ത വ്യോമാഭ്യാസം സംഘടിപ്പിച്ചിരുന്നു.

ഇതിന് പിറകെയാണ് സൗദി യുദ്ധവിമാനങ്ങള്‍ എത്തിയിരിക്കുന്നത്. സിറിയയില്‍ ഐ.എസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തുന്ന അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ യുദ്ധ വിമാനങ്ങളും നിലവില്‍ തുര്‍കി വ്യോമ താവളത്തിലുണ്ട്. വ്യോമാക്രമണത്തിന് പുറമെ ഐ.എസിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ കരയുദ്ധം നടത്താന്‍ തയാറാണെന്ന് സൗദിയും തുര്‍ക്കിയും വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.