നാഗ്ജി ടൂര്‍ണമെന്‍റ്: ടിക്കറ്റുകള്‍  സിഫ് മൈതാനത്ത് ലഭിക്കും

ജിദ്ദ: കോഴിക്കോട് നടക്കുന്ന നാഗ്ജി ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍െറ ടിക്കറ്റുകള്‍ ജിദ്ദയിലെ സിഫ് ടൂര്‍ണമെന്‍റ് മൈതാനത്ത് നിന്ന് ലഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ടൂര്‍ണമെന്‍റിന്‍െറ എല്ലാ സീസണ്‍ ടിക്കറ്റുകളും ഈ വെള്ളിയാഴ്ച മുതല്‍ മെതാനത്ത് ലഭിക്കും. ഇവിടെ നിന്നും സീസണ്‍ ടിക്കറ്റുകള്‍ വാങ്ങി നാട്ടിലേക്ക് അയക്കാമെന്ന് സിഫ് ഭാരവാഹികള്‍ വ്യക്തമാക്കി. എട്ടുടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റിന്‍െറ അംബാസഡര്‍ പ്രമുഖ ഫുട്ബോള്‍ താരം റൊണാള്‍ഡീഞ്ഞോയാണ്.  സൗദിയിലെ ഇന്ത്യന്‍ ഫുട്ബാള്‍ ലീഗ് സംഘാടകരായ മൊണ്ട്യാല്‍ സ്പോര്‍ട്സ് മാനേജ്മെന്‍റിന്‍െറ സഹകരണത്തോടെ കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷനാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. നാട്ടില്‍ നിന്നും ടിക്കറ്റെടുക്കുന്നവര്‍ക്ക് കിഴക്കേ ഗാലറി 120, പടിഞ്ഞാറ് ഗാലറിക്ക് 150, വി.ഐ.പി ചെയര്‍ 360 റിയാല്‍ എന്നിങ്ങനെയാണ് നിരക്കുകള്‍. വി.വി.ഐ.പി കോര്‍പറേറ്റ് ബോക്സ് ടിക്കറ്റിന് 10 ലക്ഷം രൂപയുമായിരിക്കും നിരക്ക്. ഈ ടീക്കറ്റ് റൊണാള്‍ഡീഞ്ഞോ ആയിരിക്കും നല്‍കുക.ഈമാസം 24ന്  രാവിലെയാണ് കോഴിക്കോട് റൊണാള്‍ഡീഞ്ഞോ എത്തുന്നത്. വൈകുന്നേരം കോഴിക്കോട് ബീച്ചിലാണ് ടൂര്‍ണമെന്‍റിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം. അന്നേ ദിവസം കേരളത്തിലെ പഴയ കാല കളിക്കാരെ ആദരിക്കും. സിഫ് പ്രസിഡന്‍റ് ഹിഫ്സുറഹ്മാന്‍, ജനറല്‍ സെക്രട്ടറി നാസര്‍ ശാന്തപുരം, ട്രഷറര്‍ വി.കെ റഊഫ്, വൈസ് പ്രസിഡന്‍റ് നജീബ്, വി.പി മുഹമ്മദലി, , ശിയാസ്, മജിദ് നഹ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.