ബൈളാഇലെ കാന്തറോഡ്


മദീന: മസ്ജിദു നബവിയില്‍ നിന്ന് ഏകദേശം ഇരുപത്തി എട്ട് കിലോ മീറ്റര്‍ അകലെ കാന്തറോഡിന്‍െറ കൗതുകം ആസ്വദിക്കാന്‍ എത്തുന്നവരുടെ എണ്ണം കുടുന്നു. സ്ട്രീറ്റ് ഉയൂണ്‍ വഴി ഹറാജ് സിഗ്നലിനു ശേഷം നേരെ സഞ്ചരിച്ചാല്‍ എത്തുന്ന സ്ഥലമാണ് ബൈളാ. ബൈളായിലത്തെുന്നതിന് ഏകദേശം12 കി മീറ്റര്‍ മുമ്പ്് തന്നെ ഈ സ്ഥലത്തിന്‍റെ പ്രത്യേകത അനുഭവപ്പെട്ടു തുടങ്ങും. നാം സഞ്ചരിക്കുന്ന വാഹനം ന്യൂട്ടറില്‍ ആയാല്‍പോലും  120 സ്പീഡില്‍ വരെ അത് മുന്നോട്ട് ഓടും. വെള്ളം നിറച്ച ഒരു ബോട്ടില്‍ ഈ സ്ഥലത്ത് വെച്ച് നോക്കിയാലും അത് മുകളിലോട്ട് ഉരുണ്ടു പോകുന്നത് കാണാം. ഈ സ്ഥലത്തുള്ള ഭൂമിക്ക് കാന്തികശക്തിയാണിതിനു കാരണം. കുറച്ച് മുമ്പ്് വരെ അധികമാരും അറിയപെടാത്ത സ്ഥലമായിരുന്നു ബൈളാ. എന്നാലിന്ന് സ്വദേശികളുടെയും വിദേശികളുടെയും അതിലുപരി ഉംറ തീര്‍ഥാടകരുടേയും തിരക്കാണിവിടെ. വ്യാഴം,വെള്ളി ദിവസങ്ങളിലാണ് അധികം സന്ദര്‍ശകര്‍ എത്താറുള്ളത്. ബൈളായിലത്തെുന്നതിനു 12കിലോമീറ്റര്‍ ഇപ്പുറം ഒരു തടാകം ഉണ്ട.് മഴ പെയ്താല്‍ വെള്ളം നിറഞ്ഞ് വഴി തടസ്സപ്പെടുന്നത് കൊണ്ട് സൗദി അധികൃതര്‍  അടുത്ത കാലത്തായി അവിടെ വാട്ടര്‍ ലെവല്‍ രേഖപ്പെടുത്തി ഒരു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഒരു നിശ്ചിത അളവില്‍ വെള്ളം നിന്നാല്‍ അപ്പുറം പോകരുതെന്ന മുന്നറിയിപ്പാണ് ഇതിലുള്ളത്. കാന്തറോഡിന്‍െറ കൗതുകം മക്കയില്‍ നിന്ന്  ത്വാഇഫിലേക്ക് പോകുന്ന വഴിയിലുമുണ്ട്. ഹദാ ചുരം കയറുന്നതിന് പത്ത് കിലോമീറ്റര്‍ മുമ്പെ കുത്തനെയുള്ള ഇറക്കത്തില്‍ വാഹനം മേലോട്ട് ഉരുളുന്ന അനുഭവമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.