അപകടത്തില്‍ ‘മരിച്ച’ കുട്ടിക്ക്  അരമണിക്കൂറിന് ശേഷം പുതുജീവന്‍

ത്വാഇഫ്: അപകടത്തില്‍ മരിച്ചുവെന്ന് കരുതിയ ബാലന് അരമണിക്കൂറിന് ശേഷം പുതുജീവന്‍. 30 മിനിറ്റോളം ശ്വാസം നിലച്ച് മരണം ഉറപ്പിച്ച ശേഷമാണ് അത്ഭുതകരമായി 14 വയസ്സുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ത്വാഇഫിലാണ് സംഭവം. മൂന്നു സുഹൃത്തുക്കള്‍ സഞ്ചരിച്ച കാര്‍ അല്‍ശഹ്ര്‍ ഹൈവേയില്‍ വെച്ച് മറ്റൊരുവാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പലതവണ മറിഞ്ഞ കാറില്‍ നിന്ന് ഗുരുതരമായ പരിക്കുകളോടെയാണ് ബാലനെ പുറത്തെടുത്തത്.  
പുറത്തെടുത്ത് അല്‍പനേരത്തിനകം തന്നെ കടുത്ത ഹൃദയാഘാതം സംഭവിക്കുകയും തുടര്‍ന്ന് ശ്വാസോച്ഛ്വാസം നിലക്കുകയുമായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്നവര്‍ മരണം ഉറപ്പിച്ചു.  പക്ഷേ, അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് 30 മിനിറ്റിന് ശേഷം ദുര്‍ബലമായ രീതിയില്‍ ശ്വാസോച്ഛ്വാസം പുനരാരംഭിച്ചു. ഉടന്‍ തന്നെ ത്വാഇഫിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ എത്തിച്ചു. 
വിദഗ്ധരായ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തിന്‍െറ ശ്രമഫലമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. അപകട നില തരണം ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.