യാമ്പു: സഞ്ചാരികള്‍ക്ക് ഉല്ലാസത്തിന്‍െറ വിരുന്നൊരുക്കി യാമ്പു ശറം ബീച്ചിലെ ബോട്ട് സവാരി മലയാളികളുള്‍പ്പെടെ നൂറുകണക്കിന് ആളുകളെ ആകര്‍ഷിക്കുന്നു. കരയും കടലും സമ്മാനിക്കുന്ന പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ചാണ് സന്ദര്‍ശകര്‍ ഇവിടെ നിന്നു മടങ്ങുന്നത്. കടല്‍ സവാരിയിലൂടെ വ്യത്യസ്തമായ കടല്‍ക്കാഴ്ച കാണാനാണ് സഞ്ചാരികള്‍ ഈ ബീച്ചിലത്തെുന്നത്. കോര്‍ണിഷ് റോഡിനിരുവശവും ഉയര്‍ന്നു നില്‍ക്കുന്ന റിസോര്‍ട്ടുകളും ടെന്‍റുകളും വിദേശികളെ മാടിവിളിക്കുന്നു. മറൈന്‍ ടൂറിസത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ആധുനിക സൗകര്യങ്ങളുള്ള ബോട്ടുകളും കപ്പലുകളും ഉപയോഗിച്ച് സവാരി യാത്രകള്‍ സംഘടിപ്പിച്ചു വരുന്നു. നീന്തല്‍, മീന്‍പിടിത്തവും ഉച്ചഭക്ഷണവും ചേര്‍ത്തുള്ള പാക്കേജുകളും കടല്‍ ടൂറിസം വഴി നടപ്പിലാക്കി വരുന്നു. ഭക്ഷണവും താമസവും സംയോജിപ്പിച്ചു കൊണ്ടുള്ള മുഴുരാത്രി ട്രിപ്പുകളുമുണ്ട്. കടല്‍ ടൂറിസത്തിന് പരമ്പരാഗത മരക്കപ്പലുകളും ഉപയോഗിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും മറ്റും എല്ലാ സൗകര്യങ്ങളും ഇത്തരം കപ്പലുകളില്‍ സജ്ജമായിരിക്കും. കടലിലൂടെ ഏറെ നേരം ചുറ്റിക്കറങ്ങിയാണ് കപ്പല്‍ തീരത്തത്തെുന്നത്. ഈ മേഖലയില്‍ വിനോദ സഞ്ചാരികള്‍ വര്‍ധിച്ചതോടെ നിരവധി ബോട്ടുകള്‍ രംഗത്തത്തെിയിട്ടുണ്ട്. ഭക്ഷണവും വിനോദ ഉപകരണങ്ങളും നീന്തല്‍ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളുമായാണ് വിനോദ സഞ്ചാരി കള്‍ ബീച്ചുകളിലെത്തെുന്നത്. മറൈന്‍ വിനോദസഞ്ചാര കമ്പനികളും ഈ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. സഞ്ചാരികളുടെ താല്‍പര്യമനുസരിച്ചാണ് കടല്‍യാത്ര പ്ളാന്‍ ചെയ്യുന്നത്. ഒരു മണിക്കൂര്‍ മുതല്‍ ദിവസം മുഴുവനുമുള്ള ട്രിപ്പുകളുണ്ട്. മലയാളികളും ഇത്തരം കടല്‍ യാത്രകള്‍ സംഘടിപ്പിക്കുന്നു.
ശറം ബീച്ചിലെ അല്‍ അഹ്ലാം മെറീന കമ്പനിയില്‍ ബോട്ട് നിയന്ത്രിക്കുന്ന ‘സ്രാങ്ക്’മാരില്‍ മലയാളികളുണ്ട്. പത്തു വര്‍ഷമായി മലയാളികള്‍ക്കൊപ്പം സ്വദേശികള്‍ക്കും പ്രിയങ്കരന്മാരായ മൂന്ന് ‘സ്രാങ്കു’മാര്‍ ഇവിടെയുണ്ട്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുറഹ്മാന്‍ എന്ന കുട്ട്യാക്ക, തിരുവനന്തപുരം സ്വദേശി സയ്യിദ് അഹമദ് അലി, കോഴിക്കോട് സ്വദേശി സുബൈര്‍ എന്നിവരാണവര്‍. അവധിക്കാലങ്ങളിലും കാലാവസ്ഥ അനുകൂലമായ സീസണിലും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മലയാളികളുള്‍പ്പെടെ സഞ്ചാരികളുടെ വര്‍ധിച്ച ഒഴുക്കാണ് ഇവിടെ ഉണ്ടാകുന്നതെന്ന് സ്രാങ്ക് അബ്ദുറഹ്മാന്‍ പറഞ്ഞു. മലയാളി ബോട്ട് ഡ്രൈവര്‍മാരെയാണ് സ്വദേശി കളും വിദേശികളുമായ സന്ദര്‍ശകര്‍ക്ക് ഇവിടെ ഏറെ പ്രിയമെന്ന് ആദ്ദേഹം പറയുന്നു.
റിയാദ്, അല്‍ കസീം, ഹായില്‍, മദീന,ജിദ്ദ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ ധാരാളം ഇവിടെയത്തെുന്നു. വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള പതിനൊന്ന് ബോട്ടുകള്‍ ഇവിടെ മലയാളി സ്രാങ്കുമാര്‍ മാറിമാറി ഉപയോഗി ക്കുന്നു. ഒരു മണിക്കൂറിന് ബോട്ടിന്‍െറ വലിപ്പമനുസരിച്ച് 300 മുതല്‍ 700 വരെ റിയാലാണ് ഫീസ് ഈടാക്കുന്നത്. ആറ് പേര്‍ മുതല്‍ മുപ്പത് പേര്‍ക്കുവരെ ഇവയില്‍ യാത്ര ചെയ്യാം. നാല് പേര്‍ക്ക് കയറാവുന്ന സ്പീഡ് ബോട്ടുകളും വാട്ടര്‍ സ്കൂട്ടറുകളും ഇവിടെയുണ്ട്.
ഒരു മണിക്കൂറിന് അതിനായി 300 റിയാല്‍ ചാര്‍ജ് ഈടാക്കും. 700 റിയാല്‍ ഫീസ് ഈടാക്കുന്ന വലിയ ബോട്ടില്‍ മുപ്പതിലേറെ യാത്രക്കാര്‍ക്ക് കയറാം. കടലിനടിയിലുള്ള കാഴ്ചകള്‍ കാണാന്‍ പറ്റുന്ന വിധം ഈ ബോട്ടിനടിയില്‍ മധ്യഭാഗത്ത് ഗ്ളാസ് സംവിധാനിച്ചിട്ടുണ്ട്. കടലിനടിയിലെ പവിഴപ്പുറ്റുകള്‍, വര്‍ണമത്സ്യങ്ങള്‍, വിവിധ വര്‍ണങ്ങളിലുള്ള കണ്ണഞ്ചിപ്പിക്കുന്ന മറ്റു കാഴ്ചകള്‍ യാത്രക്കാരെ ആശ്ചര്യപ്പെടുത്തും. സഞ്ചാരികള്‍ക്ക് മുന്‍കൂട്ടി പണമടച്ച് ബോട്ടുകള്‍ ബുക്ക് ചെയ്യാനും സംവിധാനമുണ്ട്. ആഴക്കടലിലേക്ക് ബോട്ട് യാത്ര പോകണമെങ്കില്‍ സൗദി കോസ്റ്റ് ഗാര്‍ഡിന്‍െറ മുന്‍കൂട്ടിയുള്ള അനുമതി വേണം. മറൈന്‍ കമ്പനി തന്നെ അതിനുള്ള സംവിധാനമൊരുക്കും. കടല്‍ തീരത്തിനരികെ ഉയര്‍ന്ന് നില്‍ക്കുന്ന നൂറുകണക്കിന് റിസോര്‍ട്ടുകളും വാടക ടെന്‍റുകളും, വിശ്രമിക്കാനുള്ള കൂടാരങ്ങളും, ഹോട്ടലുകളും സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഒരു ദിവസത്തിന് 1000 മുതല്‍ 3000 റിയാല്‍ വരെ ഒരു മുറിക്ക് വാടക വരും. ഡൈവിങ്ങിനായി പ്രത്യേകം ബോട്ടുകളും സംവിധാനങ്ങളും ട്രെയിനിങ് പരിശീലന കേന്ദ്രങ്ങളും ഇവിടെ സജീവമാണ്.
ശാന്തമായ തെളിഞ്ഞ സമുദ്രഭാഗങ്ങള്‍ യാമ്പുവില്‍ ആരെയും ആകര്‍ഷിക്കും. കുളിക്കാനും ഉല്ലാസ ബോട്ടുകളില്‍ യാത്ര നടത്താനും പറ്റിയ ശാന്തമായ അവസ്ഥയാണ് ഈ ഭാഗത്തെ കടലിന്. വൃത്തിയുള്ള ടോയിലറ്റുകളും ഇരിക്കാനുള്ള കൂടാരങ്ങളും ബീച്ചിലുണ്ട്. മീന്‍ പിടിക്കുക ,ചിത്രങ്ങള്‍ പകര്‍ത്തുക തുടങ്ങിയവക്കും അനുയോജ്യമായ ഇടം എന്ന നിലക്കും ശറം ബീച്ച് പ്രസിദ്ധമാണ്. യാമ്പു ടൗണില്‍ നിന്ന് പതിനഞ്ചു മിനിറ്റ് റോഡ് വഴി സഞ്ചരിച്ചാല്‍ ബീച്ചിലത്തൊം. അറബിക്കടലിന്‍െറ തീരങ്ങളിലേത് പോലുള്ള തിരമാലകള്‍ ചെങ്കടലിന് ഇല്ല. വാരാന്ത്യങ്ങളിലാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് വിദേശികളും സ്വദേശികളും എത്തുന്നത്.
യാമ്പുവില്‍ എപ്പോഴും മിതമായ കാലാവസ്ഥയായതിനാല്‍ ഏതു കാലത്തും കടലില്‍ സവാരി ചെയ്യാനും ഡൈവ് ചെയ്യാനും വിനോദത്തിനുമായി നിരവധി പേര്‍ ദിവസവും ഇവിടെ എത്തുന്നു. കുറച്ചു വര്‍ഷങ്ങളായി സൗദിയിലെ മറൈന്‍ ടൂറിസത്തിന് സ്വീകാര്യത ഏറി വരികയാണ്. ഇപ്പോള്‍ മികച്ച വിനോദ സഞ്ചാര മേഖലയായി മാറ്റുവാന്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ ടൂറിസം വകുപ്പ് സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.