വ്യാജ  സന്ദേശം:  സൗദി വിമാനം മനിലയിറിക്കി

ജിദ്ദ: വ്യാജ വിമാന റാഞ്ചല്‍ സന്ദേശത്തെ തുടര്‍ന്ന് തുടര്‍ന്ന് ഹാജിമാരെ കൊണ്ടുപോയ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനം ഫിലിപ്പൈന്‍സിലെ മനിലയില്‍ ഇറക്കി.സൗദിയയുടെ  എസ്.വി. 872  വിമാനത്തിനാണ് ഭീഷണിയുണ്ടെന്ന വ്യാജ സന്ദേശം ലഭിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാവിഭാഗം വിമാനത്തെ വളഞ്ഞതായും യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിമാനം പരിശോധിച്ചതായും ആദ്യം സിവില്‍ ഏവിയേഷന്‍ അധിക്തര്‍ അറിയിച്ചിരുന്നു. ജിദ്ദയില്‍നിന്ന്  മനിലയിലേക്ക് പുറപ്പെട്ട വിമാനം  നിനോയ് അക്വിനോ ഇന്‍റര്‍ നാഷനല്‍ വിമാനത്താവളത്തിലാണ് ഭീഷണിയെ തുടര്‍ന്ന് ഇറക്കിയത്.
വിമാനത്തില്‍ ഹജജ് കര്‍മ്മം കഴിഞ്ഞ് തിരികെ പോവുന്ന ഹാജിമാരായിരുന്നു ഉണ്ടായിരുന്നത്.  യാത്രക്കാരെ പ്രാദേശിക സമയം ഒരുമണിയോടെ(സൗദി സമയം രാവിലെ എട്ട്മണിയോടെ) വിമാനത്തില്‍നിന്ന് പുറത്തിറക്കി. എന്നാല്‍ വിമാനം പരിശോധിച്ചതില്‍നിന്ന് സന്ദേശം വൃാജമായിരുന്നുവെന്ന് മനസ്സിലാക്കാനായതായി അധികൃതര്‍  അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.