ഹജ്ജ്​ അനുമതിപത്രമില്ലാതെ മക്കയിൽ കടന്നാൽ 10,000 റിയാൽ പിഴ

ജിദ്ദ: അനുമതിപത്രമില്ലാതെ മക്ക മസ്​ജിദുൽ ഹറാമിലേക്കും പരിസരങ്ങളിലേക്കും പുണ്യസ്ഥലങ്ങളായ മിന, മുസ്​ദലിഫ, അറഫ എന്നിവിടങ്ങളിലേക്കും കടക്കാൻ ശ്രമിക്കുന്നവർക്ക്​ 10,000 റിയാൽ പിഴയുണ്ടാകുമെന്ന്​ സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്​ച മുതൽ നിയന്ത്രണം നടപ്പാവും. ഈ മാസം 23 വരെ (ദുൽഹജ്ജ്​ 13) നിയന്ത്രണം തുടരും.

നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. മുഴുവനാളുകളും ഹജ്ജ്​ നിർദേശങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതിനും സുരക്ഷ ഉദ്യോഗസ്ഥർ മസ്​ജിദുൽ ഹറാമിലേക്കും മശാഇറിലേക്കും എത്തുന്ന റോഡുകളിലുണ്ടാകും.

Tags:    
News Summary - A fine of 10,000 riyals for entering Makkah without a Hajj permit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.