ജിദ്ദ: സൗദിയിൽ സിനിമാശാലകളിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ വൻ വർധന. സ്ഥിരവും താൽകാലികവുമായ സിനിമാ തിയറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസുകളുടെ ഫീസും സിനിമ ടിക്കറ്റ് ചാർജും കുറക്കാൻ ഫിലിം കമീഷൻ തീരുമാനിച്ചതിനെ തുടർന്നാണിത്. സിനിമ കാണാനെത്തുന്നവരുടെ എണ്ണം 90 ശതമാനമായി ഉയർന്നതായാണ് വിലയിരുത്തൽ. സിനിമ ടിക്കറ്റ് ചാർജ് കുറക്കാനുള്ള തീരുമാനത്തിന് നിരവധി മാനങ്ങളുണ്ടെന്ന് സിനിമ അസോസിയേഷൻ എക്സി.ഡയറക്ടർ ഹാനി അൽമുല്ല പറഞ്ഞു.
കാണികളെ ആകർഷിക്കാനും സിനിമശാലയിലേക്ക് പോകാനും ഇത് സഹായിക്കും. സമീപകാലത്തെ ചാർജിലെ കുറവ് സൗദി സമൂഹത്തിൽ സിനിമ കാഴ്ചയും സിനിമാറ്റിക് സംസ്കാരവും ഉയർത്തും. തീരുമാനം സിനിമ പ്രവർത്തകർക്ക് പൊതുവെ ഗുണകരമാണെന്നും അൽമുഅല്ല പറഞ്ഞു. സൗദി സിനിമകളുടെ സിനിമാശാലകളിലെ തിരക്ക് 90 ശതമാനം എത്തിയതിന് ശേഷമാണ് ടിക്കറ്റ് കുറച്ചതിന്റെ ഫലം കണ്ടത്. ഉയർന്ന വരുമാനം നേടിയ ‘ശബാബ് അൽ-ബോംബ്, ഫിലിം സ്റ്റാർ, മന്ദൂബ് അൽലെയ്ൽ എന്നീ സിനിമകൾ പോലെ ഉയർന്ന വ്യൂവർഷിപ് നിരക്കിൽ എത്തുന്നതിൽ സൗദി സിനിമകൾ ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ടെന്ന് അൽമുഅ്ലം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.