റിയാദ്: മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അനീഷ് രാജനാണ് (39) മരിച്ചത്. റിയാദ് അൽ ഖലീജ് ഡിസ്ട്രിക്റ്റിലുള്ള വർക്ക്ഷോപ്പിൽ ജീവനക്കാരനായിരുന്ന യുവാവ് ദിവസങ്ങളായി ജോലിക്ക് എത്തിയിരുന്നില്ല. ഈ മാസം അഞ്ച് വരെ മാത്രമേ നാട്ടിൽ കുടുംബവുമായും ബന്ധപ്പെട്ടിട്ടുള്ളൂ. അതിന് ശേഷം ജോലിക്ക് വരികയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്തിരുന്നില്ല.
ഈ മാസം 13-ന് വർക്ക്ഷോപ്പിലെ സഹപ്രവർത്തകൻ യുവാവ് താമസിക്കുന്ന മുറിയിൽ പോയി നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പൊലീസെത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. എന്നാണ് മരിച്ചതെന്ന് വ്യക്തമല്ല. ഭാര്യ: ടിൻറു സുഗതൻ. മക്കൾ: അഭിനവ് അനീഷ്, പ്രാർഥന അനീഷ്. രാജനാണ് പിതാവ്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, വൈസ് ചെയർമാൻ മഹബൂബ് ചെറിയവളപ്പ്, അബ്ദുസ്സമദ് എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.