സൗദിയിൽ വാഹനാപകടത്തിൽ കൊണ്ടോട്ടി സ്വദേശി മരിച്ചു

ഹാഇൽ: സൗദിയിലെ ഹാഇൽ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാൻ സിദ്ദീഖി​ന്‍റെ മകൻ ജംഷീർ (30) ആണ്​ ഹായിലിലിന്​ സമീപം ഹുലൈഫ എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്​.

ആറാദിയ എന്ന സ്ഥലത്ത് ബൂഫിയ ജീവനക്കാരൻ ആയിരുന്നു. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയിൽ ജംഷീർ ഓടിച്ചിരുന്ന വാൻ സ്വദേശി പൗരൻ ഓടിച്ച വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു. മൃതദേഹം ഹാഇൽ അൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്​.

ഹാഇലിൽ ഖബറടക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും സാമുഹിക പ്രവർത്തകരും. നിയമ നടപടികൾ പൂർത്തികരിക്കുകയാണ്​. മാതാവ്: ജമീല, ഭാര്യ: തസ്ലീബാനു. മുന്ന് സഹോദരങ്ങളുണ്ട്.

Tags:    
News Summary - A native of Kondotty died in a car accident in Saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.