മലപ്പുറം വെളിമുക്ക്​ സ്വദേശി സൗദിയിലെ ഹാഇലിൽ മരിച്ചു

ഹാഇൽ: മലയാളി സൗദി അറേബ്യയിലെ ഹാഇലിൽ ഹൃദയസ്തംഭനം മൂലം മരിച്ചു. മലപ്പുറം വള്ളിക്കുന്ന്​ വെളിമുക്ക് സ്വദേശി പറായിൽ മുഹമ്മദ്‌ ഷാഫി (51) ആണ്​ മരിച്ചത്​. ഹാഇലിൽ ഫറൂജ് ബ്രോസ്​റ്റഡ് കടയിൽ ജോലി ചെയ്യുന്നതിനിടയിൽ വെള്ളിയാഴ്​ച ഉച്ചക്ക് കുഴഞ്ഞ് വീഴുകയായിരുന്നു.

സുഹൃത്തുക്കൾ ഉടൻ തന്നെ കിങ്​ ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെൻറിലേറ്ററിലായിരുന്ന ഇദ്ദേഹം ഞായറാഴ്​ച രാവിലെയാണ്​ മരിച്ചത്​. നിയമ നടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഹാഇൽ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തിക്കുന്നു.

പിതാവ്‌: വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറി പാറായി മൊയ്തീന്‍ കോയ ഹാജി. മാതാവ്: ആയിഷ. ഭാര്യ: ജിസ്‌റ തിരൂരങ്ങാടി. മക്കള്‍: മുഹമ്മദ് സജീര്‍, മുഹമ്മദ് സാമില്‍, മുഹമ്മദ് ഷസിന്‍, എമിന്‍ മുഹമ്മദ്. സഹോദരങ്ങള്‍: ശാഹിദ്, ഷമീം മാസ്റ്റര്‍ (പി.കെ.എം.എച്ച്,എസ്,എസ് എടരിക്കോട്), സലീന.

Tags:    
News Summary - A native of Velimuk, Malappuram, died in a hospital in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.