ജിദ്ദ: മദീനയിൽ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി ആൻഡ് റിസർച്ച് സെൻറർ എന്ന പേരിൽ പുതിയ ആശുപത്രിയും ഗവേഷണ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽഫൈസൽ, ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബിഅ, ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 3,31,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 300 കിടക്കകളുള്ള കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി മദീന മേഖലയിലെ ആരോഗ്യരംഗത്ത് വലിയ നേട്ടമാകുമെന്നും പ്രദേശവാസികൾക്കും തീർഥാടകർക്കും മികച്ച ആതുരസേവനം നൽകാൻ ഇതിലൂടെ കഴിയുമെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.