ജിദ്ദ: പുതിയ ഹജ്ജ് തീർഥാടന വേളയിൽ സ്മാർട്ട് കാർഡ് പദ്ധതി സജീവമാക്കുമെന്ന് സൗദി ഹജ്ജ്- ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് അൽമുശാത്ത് അറിയിച്ചു. ഹജ്ജ് സീസണിൽ തീർഥാടകർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനുള്ള എല്ലാ സാേങ്കതിക സൗകര്യങ്ങളും സ്മാർട്ട് കാർഡ് പ്രദാനം ചെയ്യും.
മക്ക കൾചറൽ ഫോറത്തിനു കീഴിലെ ഡിജിറ്റൽ സംരംഭം സംബന്ധിച്ച ചർച്ചയിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. വിവിധ സവിശേഷതകളോട് കൂടിയതാണിത്. രാജ്യത്തേക്കും താമസ കേന്ദ്രങ്ങളിലേക്കും പ്രവേശിക്കുേമ്പാൾ മുതൽ തീർഥാടകർക്ക് ഇൗ കാർഡ് ഉപയോഗിക്കാൻ സാധിക്കും. ഹിജ്റ വർഷം 1440 ലെ ഹജ്ജ് സീസണിലാണ് സ്മാർട്ട് കാർഡുകൾ പരീക്ഷിക്കാൻ തുടങ്ങിയത്. ഇതിനകം അരലക്ഷത്തോളം കാർഡുകൾ പരീക്ഷണാർഥം ഇഷ്യൂ ചെയ്തു. തീർഥാടകർക്ക് പരീക്ഷണാർഥം ഇൗ കാർഡുകൾ വിതരണം ചെയ്തിരിക്കുകയാണെന്നും ഹജ്ജ് -ഉംറ സഹമന്ത്രി പറഞ്ഞു. സ്മാർട്ട് കാർഡിൽ തീർഥാടകെന സംബന്ധിച്ച ധാരാളം വിവരങ്ങൾ ഉൾപ്പെടുത്തും.
തീർഥാടകർക്ക് മികച്ച സേവനം ലഭിക്കാൻ സമഗ്ര വിവരങ്ങളടങ്ങിയ ഇൗ കാർഡ് വലിയ സഹായമാണ്. ഹജ്ജ് മന്ത്രാലയത്തിനും തീർഥാടകരെ സേവിക്കാൻ പ്രവർത്തിക്കുന്ന എല്ലാ മേഖലകൾക്കും കാർഡ് വളരെ സൗകര്യവും ഉപകാരപ്രദമാണ്.എല്ലാ സേവനങ്ങളും നിയന്ത്രിക്കുന്ന ഏകീകൃത കേന്ദ്രത്തിലൂടെയായിരിക്കും സ്മാർട്ട് കാർഡും കൈകാര്യംചെയ്യുക.ഹജ്ജ് തീർഥാകരെ സേവിക്കുന്ന എല്ലാ മേഖലകളും അതിലുൾപ്പെടുമെന്നും ഹജ്ജ് -ഉംറ സഹമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.