ബുറൈദ: 33 വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ഇസ്ലാമിക് കൾചറൽ ഫോറം (ഐ.സി.എഫ്) സൗദി സെൻട്രൽ പ്രോവിൻസ് പബ്ലിക്കേഷൻ സെക്രട്ടറി അബ്ദുറഹ്മാൻ കുറുകത്താണിക്ക് അൽ-ഖസീം സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. സെൻട്രൽ പ്രസിഡൻറ് അബ്ദുൽ ഖാദിർ ബാഖവി വിളയൂർ അധ്യക്ഷത വഹിച്ചു.
അൽ-മിസ്ബാഹ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഷമീർ സഖാഫി പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സെൻട്രൽ വെൽഫെയർ സെക്രട്ടറി മൻസൂർ ഹാജി കൊല്ലം, ബുറൈദ സെക്ടർ സെക്രട്ടറി സ്വാലിഹ് പെരുമ്പിലാവ് എന്നിവർ സംസാരിച്ചു. അബ്ദുല്ല സകാക്കിർ സ്വാഗതവും അബ്ദുറഹ്മാൻ കുറുകത്താണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.