വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ത്വരിതപ്പെടുത്തുന്നു

ജി​ദ്ദ: വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ത്വ​രി​ത​പ്പെ​ടു​ത്താ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി, മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന നി​ധി​ (ഹ​ദ​ഫ്) മേ​ധാ​വി​ക​ൾ ച​ർ​ച്ച ന​ട​ത്തി.

റി​യാ​ദി​ലെ സി​വി​ൽ ഏ​വി​യേ​ഷ​ൻ ആ​സ്ഥാ​ന​ത്താ​ണ്​ ജ​ന​റ​ൽ അ​തോ​റി​റ്റി മേ​ധാ​വി അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ദ​ഇൗ​ല​ജും ഹ​ദ​ഫ്​ മേ​ധാ​വി തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ജ​വൈ​നി​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. േവ്യാ​മ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​കു​പ്പു​ക​ളി​ൽ 10,000 തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​നാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള വ​ഴി​ക​ൾ, സ്വ​ദേ​ശി​ക​ൾ​ക്ക്​ ഹ​ദ​ഫി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ഒ​രു​ക്ക​ൽ തു​ട​ങ്ങി​യ അ​ജ​ണ്ട​ക​ൾ ച​ർ​ച്ച ​ചെ​യ്​​ത​താ​യി ഹ​ദ​ഫ് അ​ധി​കൃ​ത​ർ​ പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി, മാ​ന​വ​വി​ഭ​വ​ശേ​ഷി - സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​തു, സ്വ​കാ​ര്യ വ്യോ​മ​ഗ​താ​ഗ​ത രം​ഗ​ത്തെ ജോ​ലി​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​നു​ള്ള സം​രം​ഭം ആ​രം​ഭി​ച്ച​ത്.

വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ നേ​തൃ​ത്വ, സാ​േ​ങ്ക​തി​ക, ഭ​ര​ണ ജോ​ലി​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ക, യു​വാ​ക്ക​ളെ ശാ​ക്തീ​ക​രി​ക്കു​ക, വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക എ​ന്നി​വ​യാ​ണ് സം​രം​ഭ​ത്തി​െൻറ ല​ക്ഷ്യം.

വ്യോ​മ​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ൽ സൗ​ദി യു​വാ​ക്ക​ളു​ടെ പ​ങ്ക്​ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ്​ ഇ​ങ്ങ​നെ​യൊ​രു സം​രം​ഭം ആ​രം​ഭി​ച്ച​ത്. വി​ഷ​ൻ 2020 ഭാ​ഗ​മാ​യാ​ണി​ത്.

2021 മു​ത​ൽ 2023 വ​രെ​യു​ള്ള മൂ​ന്നു​ വ​ർ​ഷ​ത്തേ​ക്ക്​ വി​ക​സി​പ്പി​ച്ച പ്ലാ​ൻ അ​നു​സ​രി​ച്ച്​ 28 സ്പെ​ഷ​ലൈ​സ്ഡ് തൊ​ഴി​ലു​ക​ളു​ടെ സ്വ​ദേ​ശി​വ​ത്​​ക​ര​ണം സം​രം​ഭ​ത്തി​ൽ ഉ​ൾ​പ്പെ​ടും.

Tags:    
News Summary - Accelerates indigenization in the aviation sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.