ജോലിക്കിടെ അപകടം; കോഴിക്കോട് സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: ജോലിക്കിടെയുണ്ടായ അപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ കമ്പനിയിൽ ജീവനക്കാരനായിരുന്ന കോഴിക്കോട് സ്വദേശി സഖിലേഷ് തലശ്ശേരിയാണ് (41) ജുബൈലിൽ​ മരിച്ചത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. പിതാവ്: സഹദേവൻ. മാതാവ്: വിത്സന. ഭാര്യ: സുമില.

Tags:    
News Summary - Accident at work; A native of Kozhikode died in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.