റിയാദ്: 'അടുക്കളക്കൂട്ടം' റിയാദ് കൂട്ടായ്മ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. രക്ഷാധികാരി എസ്.പി. ഷാനവാസ് നേതൃത്വം നൽകി. കൂട്ടായ്മ പ്രസിഡൻറ് ഷർമി റിയാസ് അധ്യക്ഷത വഹിച്ചു. 25ഓളം കുടുംബങ്ങൾ ഒത്തുചേർന്നു. അടുക്കളക്കൂട്ടം അംഗങ്ങൾ അത്തപ്പൂക്കളം ഒരുക്കി. നേഹ റഷീദിെൻറ നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരയും കുട്ടികളുടെ കലാപരിപാടികളും നടന്നു.
അൽത്വാഫ്, ഷബാന, ആൻഡ്രിയ, അനാര, സഫ, ബീഗം, ബബിത, ഷർമി, സിന്ധു എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യക്കും തുടർന്നുള്ള കലാപരിപാടികൾക്കും സിദ്ദീഖ് കല്ലുപറമ്പൻ, റിയാസ് മക്കറയിൽ, അജിത്, ജോൺസൻ, അൽത്വാഫ് റഷീദ്, അൻഷാദ്, ഷമീർ, ഷിറാസ്, അലി, ഷാനു, അജിനാസ്, നാസർ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെയും മുതിർന്നവരുടെയും കസേരകളി, വടംവലി, സുന്ദരിക്ക് പൊട്ടുതൊടൽ മത്സരങ്ങളും നടന്നു. തുടർന്ന് മികച്ച ദമ്പതികളെ തെരഞ്ഞെടുക്കൽ മത്സരവും നടന്നു.
നറുക്കെടുപ്പിലെ വിജയികൾക്കും കലാകായിക മത്സരങ്ങളിലെ വിജയികൾക്കും കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.