ജിദ്ദ: കോവിഡ് കാലത്ത് ഉംറ കർമം പുനരാരംഭിച്ച ശേഷം അനുവദിച്ച പെർമിറ്റുകളുടെ എണ്ണം 10 ലക്ഷം കവിഞ്ഞതായി ഹജ്ജ് -ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത് അറിയിച്ചു. എന്നാൽ ഇതുവരെ തീർഥാടകർക്കിടയിൽ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആരോഗ്യ മുൻകരുതൽ നടപ്പാക്കുന്നതിന് മന്ത്രാലയം തന്ത്രപരമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. തീർഥാടകരെ 50 പേർ ഉൾപ്പെടുന്ന ഗ്രൂപ്പുകളായി തിരിച്ചാണ് ഉംറ. ഒരേസമയത്ത് 32 ഗ്രൂപ്പുകളെയാണ് തീർഥാടനത്തിന് അനുവദിക്കുന്നത്. പ്രതിദിനം ആറ് സമയങ്ങളിലായി ഗ്രൂപ്പുകൾ ഉംറ നിർവഹിക്കുന്നു. അടുത്ത സീസണിലെ തീർഥാടകരുടെ എണ്ണം നിർണയിക്കൽ പ്രയാസകരമാണെന്നും മന്ത്രി പറഞ്ഞു. ചില രാജ്യങ്ങൾ പ്രഖ്യാപിച്ച വാക്സിനുകളുടെ ഫലപ്രാപ്തി സ്ഥിരീകരിക്കാൻ ആരോഗ്യ മന്ത്രാലയം കാത്തിരിക്കുകയാണ്.ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങൾ പ്രകാരം ഉംറക്കും ഹജ്ജിനും ആവശ്യമായ നടപടിക്രമങ്ങൾ ചർച്ച ചെയ്യുമെന്നും ഹജ്ജ് -ഉംറ സഹമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.