????? ???????????????? ???????

എയർ ഇന്ത്യ ഉദ്യോഗസ്ഥ​െൻറ പിടിവാശി, വീൽചെയർ യാത്രക്കാരന് യാത്ര മുടങ്ങി

ജിദ്ദ: രണ്ട് മാസങ്ങളോളമായി പക്ഷാഘാതം വന്ന് അടിയന്തിര ചികിത്സക്കായി പോവുകയായിരുന്ന ത്വാഇഫിൽ നിന്നുള്ള ഒരു രോഗിക്കും സഹായിക്കും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ അധികൃതർ യാത്ര നിഷേധിച്ചതിൽ വിവിധ കോണുകളിൽ നിന്നും പരാതി ഉയർന്നു. 50 വയസുകാരനായ മലപ്പുറം കക്കാട് കരിമ്പിൽ സ്വദേശി അയ്യൂബ് എന്നയാൾക്കും സഹായി ബഷീറിനുമാണ് യാത്ര മുടങ്ങിയത്.

രോഗി വീൽചെയർ യാത്രക്കാനായിരുന്നു. വീൽചെയറിൽ യാത്ര ചെയ്യണമെങ്കിൽ നേരത്തെ എയർ ഇന്ത്യയിൽ നിന്നും സമ്മതം വാങ്ങണം എന്ന നിബന്ധന പൂർത്തിയാക്കിയില്ല എന്ന് പറഞ്ഞാണ് ഇദ്ദേഹത്തിനുള്ള യാത്ര നിഷേധിച്ചത്. എന്നാൽ കോൺസുലേറ്റിൽ നിന്നോ എയർ ഇന്ത്യ അധികൃതരിൽ നിന്നോ അങ്ങിനെയൊരു നിർദേശം തങ്ങൾക്കു ലഭിച്ചില്ല എന്നാണ് രോഗിയുടെ കൂടെയുള്ള ആളും ത്വാഇഫിൽ നിന്നും ഇവരെ ജിദ്ദയിലെത്തിക്കാൻ സഹായിച്ച സാമൂഹ്യ പ്രവർത്തകരും പറയുന്നത്.

ത്വാഇഫിലെ ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ഈ രോഗിയെ കോൺസുലേറ്റിൽ നിന്നുള്ള നിർദേശ പ്രകാരമാണ് ഡിസ്ചാർജ്ജ് ചെയ്തു ജിദ്ദയിലെത്തിച്ചത്. അങ്ങിനെയുള്ള ഇദ്ദേഹത്തെ മാനുഷിക പരിഗണന നൽകിയെങ്കിലും യാത്ര ചെയ്യാൻ അനുവദിക്കണമെന്ന കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും സാമൂഹ്യ പ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടേയുമെല്ലാം അപേക്ഷ എയർ ഇന്ത്യയുടെ ഡ്യുട്ടി മാനേജർ നിരസിക്കുകയായിരുന്നു. രോഗി യാത്ര ചെയ്യാനുള്ള ശാരീരിക അവസ്ഥയിലായിരുന്നിട്ടും ഇദ്ദേഹത്തിനും സഹായിക്കും യാത്ര നിഷേധിച്ചത് ശരിയായില്ലെന്നാണ് പരക്കെ ആക്ഷേപം. 

Tags:    
News Summary - air india staff​'s Persistent cancelled a patient in wheelchair's journey- gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.