ജിദ്ദ: യു.എ.ഇയിലേക്കും തിരികെയും സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് സൗദി അറേബ്യക്കു മുകളിലൂടെ കടന്നുപോകാൻ അനുമതി നൽകിയതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വിമാനങ്ങൾക്ക് യു.എ.ഇയിലേക്കു വരുന്നതിനും അവിടെനിന്ന് മറ്റെല്ലാ രാജ്യങ്ങളിലേക്കും പോകുന്നതിനുമായി സൗദി േവ്യാമമേഖല തുറന്നുകൊടുക്കണമെന്ന യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ആവശ്യത്തെതുടർന്നാണ് നടപടി.
യു.എ.ഇയിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതത്തിന് സൗദിയുടെ ആകാശം അനുവദിക്കുേമ്പാഴും ഫലസ്തീൻ വിഷയത്തിൽ സൗദിയുടെ നിലപാടിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഫലസ്തീനോടും അവിടത്തെ ജനതയോടുമുള്ള രാജ്യത്തിെൻറ നിലപാട് ഉറച്ചതും സ്ഥിരവുമാണെന്ന് മന്ത്രി പറഞ്ഞു.
അറബ് സമാധാന ദൗത്യങ്ങൾക്കനുസൃതമായി നീതിയും സമാധാനവും കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാശ്രമങ്ങളെയും രാജ്യം വിലമതിക്കുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.