അൽഅഹ്സ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിനും ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ മുന്നണിക്കുമുണ്ടായ തിളക്കമാർന്ന വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഒ.ഐ.സി.സി അൽഅഹ്സ ഏരിയ കമ്മിറ്റി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ‘രാഗലയം’ എന്ന പേരിൽ മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടത്തിയ വിജയാഘോഷത്തിൽ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കേക്ക് മുറിച്ചും പായസ വിതരണം നടത്തിയും ആഘോഷിച്ചു. ആക്ടിങ് പ്രസിഡൻറ് അർശദ് ദേശമംഗലം അധ്യക്ഷത വഹിച്ചു.
ദമ്മാം റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ശാഫി കുദിർ ഉദ്ഘാടനം ചെയ്തു. നവാസ് കൊല്ലം, റഫീഖ് വയനാട്, റഷീദ് വരവൂർ, ഹഫ്സൽ മഹാസിൻ, സബീന അഷ്റഫ് എന്നിവർ സംസാരിച്ചു. ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജോ മോൻ വർഗീസ് നന്ദിയും പറഞ്ഞു. അഫ്സൽ തിരൂർക്കാട്, നൗഷാദ് താനൂർ, ഷിബു മുസ്തഫ, സിജൊ രാമപുരം, അഫ്സാന അഷ്റഫ്, മഞ്ജു നൗഷാദ്, അക്ബർ ഖാൻ, മുരളീധരൻ ചെങ്ങന്നൂർ, സലീം പോത്തംകോട്, രമണൻ ജാഫർ, ശംസു മഹാസിൻ, റിജോ ഉലഹന്നാൻ, സജീം കുമ്മിൾ, നവാസ് അൽനജ, ഫാറൂഖ് വാച്ചാക്കൽ, ദിവാകരൻ കാഞ്ഞങ്ങാട്, ജിബിൻ മാത്യു, ജിതേഷ് ദിവാകരൻ, ശിഹാബ് സലീം, ഹാഷിം കണ്ണൂർ, ഷമീർ പാറക്കൽ, ബഷീർ ഹുലൈല, നൗഷാദ് കൊല്ലം, അറോയ് ഗോമസ്, ഷീജ ഷിജോ, നജ്മ ഹഫ്സൽ, ബിൻസി തോമസ്, ഗോഡ്വീന ഷിജോ, അമീറ സജീം എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ ആഘോഷ പരിപാടികൾ വന്ദേമാതരാലാപനത്തോടെയാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.