റിയാദ്: അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ 25ാം വാർഷികദിനാഘോഷം രക്ഷിതാക്കൾക്ക് വേണ്ടി വീണ്ടും സംഘടിപ്പിച്ചു. കുട്ടികളുടെ മികച്ച പ്രകടനങ്ങൾ രക്ഷിതാക്കളിലേക്കും എത്തിക്കുന്നതിനായാണ് ആഘോഷ പരിപാടികൾ രണ്ടാമതും ഒരുക്കിയത്.
വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. കെ.ആർ. ജയചന്ദ്രൻ ബോയ്സ് വിഭാഗത്തിലും ന്യൂട്രീഷനിസ്റ്റ് സ്മിത രമേശ് ഗേൾസ് വിഭാഗത്തിലും മുഖ്യാഥിതികളായിരുന്നു. ഇരുവിഭാഗങ്ങളിലും പ്രത്യേക അസംബ്ലിയോടുകൂടിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ബോയ്സ് വിഭാഗത്തിലും എസ്.ഐ.എഫ് പ്രതിനിധിയും ദേശീയ പരീക്ഷ കൺട്രോളറുമായ പത്മിനി യു. നായർ ഗേൾസ് വിഭാഗത്തിലും വിശിഷ്ടാതിഥികളായിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ എസ്.എം. ഷൗക്കത് പർവേസ്, ഡെപ്യൂട്ടി ജനറൽ മാനേജർ സുൽത്താൻ തൗഹാരി, മുദീറ ഹാദിയ, ബോയ്സ് വിഭാഗം പ്രധാനാധ്യാപകൻ തൻവീർ സിദ്ദിഖി, ഗേൾസ് വിഭാഗം പ്രധാനാധ്യാപിക സംഗീത അനൂപ്, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ സൈനബ് ഹൈദ്ര, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
പ്രധാനാധ്യാപകൻ തൻവീർ സിദ്ദിഖി, പ്രധാനാധ്യാപിക സംഗീത അനൂപ് എന്നിവർ യഥാക്രമം ബോയ്സ്, ഗേൾസ് സെക്ഷൻ പരിപാടികളിൽ സ്വാഗതം ആശംസിച്ചു. വിവിധ സംഗീത നൃത്തപരിപാടികൾ അരങ്ങേറി. ബോയ്സ് സെക്ഷനിൽ കോഓഡിനേറ്റർ അൽതാഫ്, ഗേൾസ് സെക്ഷനിൽ ആക്ടിവിറ്റി ഇൻചാർജ് ഏക്ത അഹൂജ എന്നിവർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.