ആശ ചെറിയാൻ

അൽ യാസ്​മിൻ സ്​കൂൾ വൈസ്​ ​പ്രിൻസിപ്പൽ ആശാ ചെറിയാൻ നിര്യാതയായി

റിയാദ്​: റിയാദിലെ അൽ യാസ്​മിൻ ഇൻറർനാഷനൽ സ്​കൂൾ വൈസ്​ പ്രിൻസിപ്പൽ തിരുവല്ല സ്വദേശി ആശ ചെറിയാൻ (48) നിര്യാതയായി. എറണാകുളം ലേക്​ഷോർ ആശുപത്രിയിൽ വെള്ളിയാഴ്​ച​ ഉച്ചക്ക്​ 12-ന്​ ആണ്​ മരിച്ചത്​. ജൂബിലി ​മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്​ച എട്വത കാട്ടുനിലം മാർത്തോമ പള്ളി സെമിത്തേരിയിൽ സംസ്​കരിക്കും.

അധ്യാപന രംഗത്ത്​ ദീർഘകാലമായുള്ള ആശ ചെറിയാൻ ആദ്യം നിലമ്പൂരിലെ പീവീസ്​ പബ്ലിക്​ സ്​കൂളിൽ ജോലി ചെയ്​തിരുന്നു. ശേഷം 2002 മാർച്ചിലാണ്​ റിയാദിലെത്തി അൽ യാസ്​മിൻ സ്​കൂളിൽ ചേരുന്നത്​. 21 വർഷമായി ഇവിടെ സേവനം അനുഷ്​ഠിക്കുകയാണ്​​. കഴിഞ്ഞ ഒരു വർഷമായി അർബുദത്തിന്റെ പ്രയാസം നേരിടുന്നുണ്ടായിരുന്നു. അതിനിടയിലും സ്​കൂളിൽ ​തന്റെ ചുമതല വഹിക്കാൻ കൃത്യമായി എത്തിയിരുന്നു.

വിദഗ്​ധ ചികിത്സക്കായി അടുത്തിടെയാണ്​ നാട്ടിൽ പോയത്​. ഈ മാസം 16 മുതൽ ലേക്​ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്​ എബിച്ചൻ കഴിഞ്ഞ 25 വർഷമായി റിയാദിലെ മിഡിൽ ഈസ്​റ്റ്​ സ്​പെഷ്യലൈസ്​ഡ്​​ കേബിൾസ്​ കമ്പനിയിൽ ഉദ്യോഗസ്​ഥനാണ്​. ഏക മകൾ എവ്​ലിൻ കൊച്ചിൻ യൂനിവേഴ്​സിറ്റിയിൽ എൻജിനീയറിങ്​ രണ്ടാം വർഷ വിദ്യാർഥിയും​. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയുടെ വിയോഗത്തിൽ അൽ യാസ്​മിൻ സ്​കൂൾ മാനേജ്​മെൻറും സഹ അധ്യാപകരും മറ്റ്​ ജീവനക്കാരും കുട്ടികളും രക്ഷിതാക്കളും അനുശോചനം അറിയിച്ചു.

Tags:    
News Summary - Al Yasmin International School Vice Principal Asha Cherian has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.