ജി​ദ്ദ അ​ല്‍ ഹു​ദ മ​ദ്റ​സ മാ​തൃ​സം​ഗ​മ​ത്തി​ൽ അ​ഞ്ച്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ സി.​ഐ.​ഇ.​ആ​ര്‍ പൊ​തു​പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ

അ​ല്‍ഹു​ദ മ​ദ്റ​സ മാ​തൃ​സം​ഗ​മ​വും സ​ര്‍ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും സംഘടിപ്പിച്ചു

 ജി​ദ്ദ: അ​ല്‍ ഹു​ദ മ​ദ്റ​സ മാ​തൃ​സം​ഗ​മ​വും സ​ര്‍ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും മ​ദ്റ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. മ​ദ്റ​സ പ്രി​ന്‍സി​പ്പ​ൽ ലി​യാ​ഖ​ത്ത് അ​ലി ഖാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ല്‍ മ​ത​പ​ഠ​ന​ത്തി​ന്, വി​ശി​ഷ്യ മ​ദ്റ​സ​പ​ഠ​ന​ത്തി​ന് ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്നും അ​ത് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഒ​രു​പോ​ലെ ഉ​ള്‍ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

മ​ക്ക​ളെ ഇ​സ്‌​ലാ​മി​ക ചു​റ്റു​പാ​ടി​ല്‍ വ​ള​ര്‍ത്തു​ന്ന​തി​നും അ​വ​രി​ല്‍ ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ള്‍ സ​ന്നി​വേ​ശി​പ്പി​ക്കു​ന്ന​തി​നും അ​വ​രു​ടെ ആ​ദ്യ പാ​ഠ​ശാ​ല​യാ​യ മാ​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യും ഇ​ട​പെ​ട​ലും സ​ദാ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​മ്മ​മാ​രെ ഓ​ർ​മ​പ്പെ​ടു​ത്തി. അ​ഞ്ച്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ സി.​ഐ.​ഇ.​ആ​ര്‍ പൊ​തു​പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളെ സം​ഗ​മ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. ഇ​വ​ർ​ക്കു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും ഉ​പ​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ഏ​ഴാം ക്ലാ​സി​ല്‍നി​ന്ന് അ​ഹ​മ​ദ് റി​ഷാ​ന്‍, ഹെ​മി​ന്‍ അ​ഹ​മ​ദ്, ജ​സീ​ല്‍ അ​ഹ​മ​ദ്, ഉ​മ​റു​ല്‍ ഫാ​റൂ​ഖ്, അ​ഫീ​ഹ തെ​ക്കി​ല്‍, ഇ​ന്‍ശ ഫി​റോ​സ്‌, ശി​സ്ന നി​സാ​ര്‍ എ​ന്നി​വ​രും അ​ഞ്ചാം ക്ലാ​സി​ല്‍നി​ന്ന് ഹ​ദ​ഫ് മു​ഹ​മ്മ​ദ്‌, മു​ഹ​മ്മ​ദ്‌ യാ​സീ​ന്‍, മു​ഹ​മ്മ​ദ്‌ സൈ​ന്‍, സാ​ഹി​ല്‍ സാ​ജി​ദ്, ഉ​മ​ര്‍ നാ​സ്, അ​ഫ്രീ​ന്‍ അ​ഷ്‌​റ​ഫ്‌ അ​ലി, ഫാ​ത്തി​മ ഫി​ല്‍ദ, സാ​റ ഫാ​സി​ല്‍ എ​ന്നി​വ​രും മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. വി​ജ​യി​ക​ളെ അ​ധ്യാ​പ​ക​രും മാ​നേ​ജ്മെ​ന്റ് ഭാ​ര​വാ​ഹി​ക​ളും അ​നു​മോ​ദി​ച്ചു. ദു​ബൈ​യി​ല്‍ ന​ട​ന്ന എ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്‌​ട്ര അ​റ​ബി​ക് കോ​ണ്‍ഫ​റ​ന്‍സി​ല്‍ പ​ങ്കെ​ടു​ത്ത് തി​രി​ച്ചെ​ത്തി​യ മ​ദ്റ​സ അ​ധ്യാ​പ​ക​ന്‍ മു​ഹ​മ്മ​ദ് സു​ല്ല​മി ആ​ര്യ​ന്‍തൊ​ടി​ക​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​നു​ള്ള സ്നേ​ഹോ​പ​ഹാ​രം ഇ​സ്‍ലാ​ഹി സെ​ന്റ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍ കൈ​മാ​റി. സം​ഗ​മ​ത്തി​ൽ മ​ദ്റ​സ ക​ണ്‍വീ​ന​ര്‍ ജ​മാ​ല്‍ ഇ​സ്മാ​യി​ല്‍ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Alhuda Madrasa Matrasangam and certificate distribution organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.