അ​ലി​ഫ് ഡി​ജി​റ്റ​ൽ ഫെ​സ്​​റ്റ്​ ബൈ​റ്റ് ബാ​ഷ് '23 ന​വാ​സ് റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ലി​ഫ് സ്കൂ​ളി​ൽ ഡി​ജി​റ്റ​ൽ ഫെ​സ്​​റ്റ്​ ‘ബൈ​റ്റ് ബാ​ഷ് ’23’

റി​യാ​ദ്: കു​തി​ച്ചു​യ​രു​ന്ന പു​ത്ത​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ നേ​ർ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി റി​യാ​ദി​ലെ അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഐ.​ടി ഡി​ജി​റ്റ​ൽ ​ഫെ​സ്​​റ്റ് ‘ബൈ​റ്റ് ബാ​ഷ്’ സം​ഘ​ടി​പ്പി​ച്ചു.യു.​കെ ആ​സ്ഥാ​ന​മാ​യ സൈ​ബ​ർ സ്ക്വ​യ​റു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ഡി​ജി​റ്റ​ൽ ഫെ​സ്​​റ്റ്. വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളു​ടെ ക്രി​യാ​ത്മ​ക​ത​യും സാ​ങ്കേ​തി​ക​രം​ഗ​ത്തെ നൂ​ത​ന​മാ​യ ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലെ ഉ​ത്സാ​ഹ​വും നി​റ​ഞ്ഞു​നി​ന്ന​താ​യി ഫെ​സ്​​റ്റ്.​ ല​ണ്ട​ൻ സ്​​റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് ഗ്രൂ​പ് റീ​ജ​ന​ൽ ടെ​ക്നി​ക്ക​ൽ മാ​നേ​ജ​ർ ന​വാ​സ് റ​ഷീ​ദ് മു​ഖ്യാ​തി​ഥി​യാ​യി.

ത്വ​രി​ത​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച​ക്ക് സാ​ങ്കേ​തി​ക രം​ഗ​ത്തെ മു​ന്നേ​റ്റം സ​ഹാ​യി​ക്കു​മെ​ന്നും വ​ള​ർ​ന്നു​വ​രു​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ൾ ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. റോ​ബോ​ട്ടി​ക്സ്, ഗെ​യിം​സ്, ഡോ​ക്യു​മെ​ന്റ​റി, വെ​ബ് ഡി​സൈ​നി​ങ്, എ.​ഐ തു​ട​ങ്ങി​യ എ​ല്ലാ ടൂ​ളു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ ശ്ര​ദ്ധേ​യ​മാ​യ 50 പ്രോ​ജ​ക്ടു​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്.

ജു​മൈ​ല ബ​ഷീ​ർ ഫെ​സ്​​റ്റി​ന് നേ​തൃ​ത്വം ന​ൽ​കി. സം​ഗ​മ​ത്തി​ൽ അ​ലി​ഫ് ഗ്രൂ​പ് ഓ​ഫ് സ്കൂ​ൾ​സ് ഡ​യ​റ​ക്ട​ർ ലു​ഖ്മാ​ൻ പാ​ഴൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ അ​ബ്​​ദു​ൽ മ​ജീ​ദ്, അ​ലി​ഫ് ഗ്ലോ​ബ​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ്, മാ​നേ​ജ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് അ​ൽ ഖ​ഹ്താ​നി, മു​നീ​റ അ​ൽ സ​ഹ്​​ലി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ലി ബു​ഖാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഹെ​ഡ്മി​സ്ട്ര​സ് ഹ​മീ​ദാ​ബാ​നു സ്വാ​ഗ​ത​വും ഹെ​ഡ്മാ​സ്​​റ്റ​ർ നൗ​ഷാ​ദ് നാ​ല​ക​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Alif School Digital Fest 'Bite Bash '23'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.