ജിദ്ദ: ആരോഗ്യ സ്ഥിതി വിവരം രേഖപ്പെടുത്തലുൾപ്പെടെ രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും വിവിധ സേവനങ്ങൾക്കുവേണ്ടിയുള്ള 'തവൽക്കനാ' ആപ്പിലെ 'ഹെൽത്ത് പാസ്പോർട്ട്' വിഭാഗത്തിൽ കൂടുതൽ സേവനങ്ങൾ ചേർത്തു. സൗദിയിൽനിന്ന് പുറത്തുപോകുന്നവരുടെ യാത്രാനടപടികൾ എളുപ്പമാക്കുന്നതിന് സൗദി സെൻട്രൽ ബാങ്കും ഹെൽത്ത് ഇൻഷുറൻസ് കൗൺസിലും അംഗീകരിച്ച കോവിഡ് ചികിത്സാ ഇൻഷുറൻസ് ഉൾക്കൊള്ളുന്ന പോളിസി േഡറ്റ പുതുതായി ചേർത്തതിലുൾപ്പെടും. ആപ്ലിക്കേഷനിലെ ഗുണഭോക്താവിെൻറ ഹെൽത്ത് പാസ്പോർട്ട് വിവരങ്ങളിൽ ഇതും കാണാനാകും.
ഹെൽത്ത് പാസ്പോർട്ടിൽ അവസാന അപ്ഡേറ്റിനു ശേഷമുള്ള ആരോഗ്യ സ്ഥിതിവിവരങ്ങൾ കാണാം. ഇൻഷുറൻസ് പോളിസി വിവരങ്ങൾ, അതിെൻറ ആരോഗ്യ സ്ഥിതി എന്നിവക്കു പുറമെ കുത്തിവെപ്പ് സ്റ്റാറ്റസ്, തീയതി, അവസാന പി.സി.ആർ പരിശോധന തീയതി, ഫലം എന്നിവയും കാണാനാകും. തവക്കൽന ആപ്ലിക്കേഷെൻറ ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിെൻറ പശ്ചാത്തലത്തിൽ കുടുംബാംഗങ്ങളുടെ ഹെൽത്ത് പാസ്പോർട്ട് എളുപ്പത്തിൽ കാണാനും ആപ്ലിക്കേഷൻ സാധ്യമാക്കിയിട്ടുണ്ട്.
ഹെൽത്ത് പാസ്പോർട്ട് സേവനത്തിലെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നൽകി യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കാൻ ഇതു സഹായകമാണ്. കുത്തിവെപ്പ് സ്റ്റാറ്റസ്, ഇൻഷുറൻസ് പോളിസി വിവരങ്ങൾ, കുടുംബാംഗങ്ങളുടെ ഹെൽത്ത് പാസ്പോർട്ടുകളുടെ വിവരങ്ങൾ എന്നിവ ഇതിലുൾപ്പെടും. അടുത്തിടെ ചേർത്ത സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ആപ്പിൾ സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ, ആപ് ഗാലറി എന്നിവയിൽ നിന്ന് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യണമെന്ന് തവക്കൽന ആപ്ലിക്കേഷൻ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. സേവനങ്ങൾ എല്ലാ ഗുണഭോക്താക്കൾക്കും വിവിധ ഭാഷകളിലും ലഭ്യമാക്കാൻ വേണ്ടിയാണിത്.
വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ ആവശ്യമായ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും എല്ലാ സർക്കാർ സേവനങ്ങളും ഒരിടത്തുനിന്ന് നൽകാൻ കഴിയുന്ന സാങ്കേതിക പരിഹാരം നൽകാനുമാണ് സൗദി േഡറ്റ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി (സദ്യ) തവക്കൽന ആപ്ലിക്കേഷൻ വഴി ശ്രമിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.